Sania Mirza: വിവാഹവും വിവാഹമോചനവും കഠിനം; അഭ്യൂഹങ്ങൾക്ക് ചൂട് പിടിപ്പിച്ച് സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

Sania Mirza: കഴിഞ്ഞ കുറേ നാളുകളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച ഗോസിപ്പുകള്‍ ഏതാണ്ട് നിലച്ച അവസ്ഥയിലായിരുന്നു. അപ്പോഴാണ്‌ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി സാനിയ എത്തിയത്. ഇതോടെ ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടേറി

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 05:37 PM IST
  • ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലായതോടെ വിവാഹമോചന അഭ്യൂഹങ്ങളും ചൂടുപിടിച്ചു.
Sania Mirza: വിവാഹവും വിവാഹമോചനവും കഠിനം; അഭ്യൂഹങ്ങൾക്ക് ചൂട് പിടിപ്പിച്ച് സാനിയയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി

Sania Mirza: ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ തന്‍റെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിവാഹമോചന അഭ്യൂഹങ്ങൾക്ക് വീണ്ടും ചൂട് പിടിപ്പിച്ചിരിക്കുകയാണ്.  ഇന്ത്യന്‍ ടെന്നീസ്  താരം സാനിയ മിർസയും ഭര്‍ത്താവ് പാക്‌ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹമോചനം നേടുന്നുവെന്നും ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയാണ് എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

Also Read:  Mars Transit 2024: ഇന്ന് മുതൽ, ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാഗ്യത്തിന്‍റെ പിന്തുണ!! ജോലിയില്‍ സ്ഥാനക്കയറ്റം, പണത്തിന്‍റെ പെരുമഴ 
 
എന്നാല്‍, കഴിഞ്ഞ കുറേ നാളുകളായി ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച ഗോസിപ്പുകള്‍ ഏതാണ്ട് നിലച്ച അവസ്ഥയിലായിരുന്നു. അപ്പോഴാണ്‌ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി സാനിയ എത്തിയത്. ഇതോടെ ഇരുവരുടെയും വിവാഹമോചനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വീണ്ടും ചൂടേറി....   

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജീവിത തീരുമാനങ്ങളെക്കുറിച്ചുള്ള ഒരു അജ്ഞാത ഉദ്ധരണിയാണ് സാനിയ പങ്കുവെച്ചത്. ഒരു വരി പറയുന്നു, "വിവാഹം കഠിനമാണ്, വിവാഹമോചനം കഠിനമാണ്... എന്ന് തുടങ്ങുന്ന ഉദ്ധരണി ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ വായനക്കാരനെ പ്രചോദിപ്പിക്കുന്നതാണ്. 

ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി വൈറലായതോടെ വിവാഹമോചന അഭ്യൂഹങ്ങളും ചൂടുപിടിച്ചു. 

2010ലാണ് സാനിയ മിര്‍സ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിയ്ക്കുന്നത്‌. അവർക്ക് ഇസാൻ മിർസ മാലിക് എന്നൊരു മകനുമുണ്ട്. കഴിഞ്ഞ വർഷം സാനിയയുടെയും ഷൊയ്ബിന്‍റെയും വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾപരന്നിരുന്നു. സാനിയയുടെ ഒരു നിഗൂഢ സോഷ്യല്‍ മീഡിയ പോസ്റ്റിന് ശേഷമായിരുന്നു ഇത്. ആ കുറിപ്പില്‍ ഒരു വലിയ ജീവിത തീരുമാനത്തെക്കുറിച്ച് താരം സൂചിപ്പിക്കുന്നു.... 

പാക് മോഡൽ ആയിഷ ഒമറുമായി ഷൊയ്ബ് മാലിക്കിന് ബന്ധമുണ്ടെന്നും ഇതാണ് സാനിയ - ഷൊയ്ബ് ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിച്ചിരിയ്ക്കുന്നത് എന്നും കിംവദന്തികള്‍ പരന്നിരുന്നു. കഴിഞ്ഞ വർഷം, ഷൊയ്ബ് തന്‍റെ മകന്‍റെ ജന്മദിന ആഘോഷത്തില്‍ പോലും പങ്കെടുത്തിരുന്നില്ല. വിവാഹമോചനമാണ് ഇതിന് കാരണമെന്ന് ഊഹങ്ങള്‍ പരന്നിരുന്നു. എന്നാൽ തനിക്ക് ജോലിയിൽ പ്രതിബദ്ധതയുണ്ടെന്ന് പറഞ്ഞ് മാലിക് അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു.  താനോ സാനിയയോ ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നില്ലെന്നും മാലിക് പറഞ്ഞിരുന്നു. ഇരുവരും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും രണ്ടുപേര്‍ക്കും ജോലി പ്രതിബദ്ധതയുണ്ടെന്നും അത് ആളുകൾ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പാക്കിസ്ഥാൻ വാർത്താ ചാനലിനോട് പറഞ്ഞിരുന്നു. വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ താനോ സാനിയയോ ഒരു പ്രസ്താവനയും പുറത്തുവിടാത്തതിന് ഇതാണ് കാരണമെന്നും മാലിക് അഭിപ്രായപ്പെട്ടു. ഇതിനിടെ മാലിക് ആയിഷയ്‌ക്കൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി എന്നതും സത്യമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News