Disease X: എന്താണ് ഡിസീസ് X? ഈ അജ്ഞാത വൈറസ് കൊറോണയേക്കാൾ 20 മടങ്ങ് അപകടകാരി!!

Disease X: ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) ലോകത്തിലെ പല പ്രമുഖ നേതാക്കളും ഇപ്പോൾ  ഭാവിയിൽ ഉണ്ടാകാന്‍ സാധ്യതയുള്ള 'ഡിസീസ് എക്‌സ്' എന്ന മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 12:21 PM IST
  • ഇന്ന് ശാസ്ത്രജ്ഞരും ആഗോള നേതാക്കളും നിഗൂഢവും എന്നാല്‍ കൂടുതൽ വിനാശകരവുമായ ഒരു വൈറസ് ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്, അതാണ്‌ ഡിസീസ് എക്സ്
Disease X: എന്താണ് ഡിസീസ് X? ഈ അജ്ഞാത വൈറസ് കൊറോണയേക്കാൾ 20 മടങ്ങ് അപകടകാരി!!

Disease X: കൊറോണ മഹാമാരി വരുത്തിവച്ച ദുരിതത്തില്‍ നിന്നും കര കയറുന്നതിന് മുന്‍പ് തന്നെ ഇതിനേക്കാള്‍ 20  മടങ്ങ്‌ ഭീകരമായ ഒരു അജ്ഞാത വൈറസിന്‍റെ ഭീഷണിയിലേയ്ക്ക് ലോകം നീങ്ങുകയാണ്.  

Also Read:  Venus Transit 2024: ജനുവരി 18 ന് ശുക്രൻ ധനു രാശിയിൽ സംക്രമിക്കും, ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! 
 
ഇന്ന് ശാസ്ത്രജ്ഞരും ആഗോള നേതാക്കളും നിഗൂഢവും എന്നാല്‍  കൂടുതൽ വിനാശകരവുമായ ഒരു വൈറസ് ഭീഷണിയിലേക്ക് ശ്രദ്ധ തിരിക്കുകയാണ്, അതാണ്‌ ഡിസീസ് എക്സ് (Disease X). ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, എന്നാല്‍, മുൻകൂട്ടിക്കാണാൻ കഴിയാത്ത ഒരു രോഗാണുവിനെയാണ് ഈ സാങ്കൽപ്പിക രോഗകാരി Disease X പ്രതിനിധീകരിക്കുന്നത്. 

Also Read:  BoB 360 FD Scheme: സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നിരക്ക്!! അടിപൊളി സ്ഥിര നിക്ഷേ പദ്ധതിയുമായി ബാങ്ക് ഓഫ് ബറോഡ 
 
ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) ലോകത്തിലെ പല പ്രമുഖ നേതാക്കളും ഇപ്പോൾ  ഭാവിയിൽ ഉണ്ടാകാന്‍ സാധ്യതയുള്ള 'ഡിസീസ് എക്‌സ്' എന്ന മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യുകയാണ്. WHO ചീഫ് ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് (Tedros Adhanom Ghebreyesus) ഉൾപ്പെടെയുള്ള ലോക നേതാക്കൾ ഈ ആഴ്ച ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഡിസീസ് എക്‌സിനെ നേരിടുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ്.

ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആരോഗ്യ വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും 'ഡിസീസ് എക്‌സിനുള്ള തയ്യാറെടുപ്പ്' ചർച്ച ചെയ്യുന്ന ഒരു പാനലിന് നേതൃത്വം നൽകും. മറ്റൊരു ഗുരുതരമായ പാൻഡെമിക്കിന് തയ്യാറെടുക്കുന്നതിന് വാക്സിനുകളും മരുന്നുകളും ചികിത്സകളും ഉൾപ്പെടെയുള്ള പ്രതിവിധികള്‍ സമയത്തിനുള്ളില്‍ കണ്ടെത്തുക, സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

രോഗങ്ങളുടെ പട്ടിക തയ്യാറാക്കി WHO 

പശ്ചിമാഫ്രിക്കയിലെ 2014-2016 എബോള പകർച്ചവ്യാധിക്ക് ശേഷം WHO ഡിസീസ് X-നുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. തുടർന്ന്, കൊറോണ വൈറസ്, ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവർ, എബോള വൈറസ് രോഗം, മാർബർഗ് വൈറസ് രോഗം, ലസ്സ ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), സാർസ്, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, സിക്ക, ഡിസീസ് മേഡ് എ എന്നിവയുൾപ്പെടെയുള്ള രോഗങ്ങൾ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.  സമയോചിതമായ ഇടപെടലിന്‍റെ അഭാവം മൂലം 11,000 പേർക്ക് ജീവൻ നഷ്ടപ്പെട്ട എബോള പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉണ്ടായ  കാലതാമസം ഒഴിവാക്കാൻ ഗവേഷണവും വികസനവും ത്വരിതപ്പെടുത്തുകയാണ് ഇപ്പോള്‍ WHO ലക്ഷ്യമിടുന്നത്.  

Coalition for Epidemic Preparedness Innovations (CEPI) യുടെ ഭാഗമായ ഗവേഷകർ 3.5 ബില്യൺ ഡോളറിന്‍റെ പദ്ധതി പ്രകാരം 100 ദിവസത്തിനുള്ളിൽ പുതിയ വാക്സിനുകള്‍ വികസിപ്പിക്കുന്നതിനുള്ള ദ്രുത പ്രതികരണ വാക്സിൻ പ്ലാറ്റ്ഫോമിൽ സജീവമായി പ്രവർത്തിക്കുന്നു.

എന്താണ് ഡിസീസ് എക്സ്?  (What is Disease X?)

ഇത് ഒരു അജ്ഞാത രോഗകാരിയാണ്, അതയത് പല രോഗങ്ങൾക്കും കാരണമാകുന്ന വൈറസ്. അതായത് ശാസ്ത്രജ്ഞർക്ക് ഇത് എന്താണെന്നോ എങ്ങനെ പടരുന്നുവെന്നോ ഇതുവരെ അറിയില്ല. എന്നിരുന്നാലും, ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നും അതിവേഗം പടരുമെന്നും വിദഗ്ധർ വിശ്വസിക്കുന്നു.

ഡിസീസ് X-നുള്ള തയ്യാറെടുപ്പ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? 

ഡിസീസ് X-നുള്ള തയ്യാറെടുപ്പ് പ്രധാനമാണ്, കാരണം അത് എപ്പോൾ അല്ലെങ്കിൽ എവിടെ സംഭവിക്കുമെന്ന് അറിയില്ല. എന്നാൽ, നാം തയ്യാറാണെങ്കിൽ, നമുക്ക് ഈ രോഗത്തിനെതിരെ, അല്ലെങ്കില്‍ വൈറസിനെതിരെ വേഗത്തിൽ പ്രതികരിക്കാനും മറ്റൊരു ആഗോള മഹാമാരിയെ തടയാനും കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News