Chennayin FC യുടെ മുൻ Under 18 ടീമിലെ മലയാളി താരം ബൈക്ക് അപകടത്തിൽ മരിച്ചു

Chennayin FC യുടെ മുൻ Under 18 ടീമിലെ മലയാളി താരം  Aloysius Clement, ബൈക്ക് അപകടത്തിൽ മരിച്ചു.  തിരുവനന്തപുരം പുല്ലുവിള സ്വദേശയായ അലോഷ്യസ് അവനകുഴിയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2021, 10:56 PM IST
  • Chennayin FC യുടെ മുൻ Under 18 ടീമിലെ മലയാളി താരം Aloysius Clement, ബൈക്ക് അപകടത്തിൽ മരിച്ചു.
  • തിരുവനന്തപുരം പുല്ലുവിള സ്വദേശയായ അലോഷ്യസ് അവനകുഴിയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്
  • ഇന്നലെ അവനകുഴിയിൽ വെച്ച് രണ്ട് ബൈക്കുകകൾ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് അലോഷ്യസിന്റെ കുടുംബം അറിയിച്ചു.
  • കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിലാണ് അലോഷ്യസ് ചെന്നൈ വിട്ട് കഴിഞ്ഞ വർഷം നാട്ടിലെത്തിയത്.
Chennayin FC യുടെ മുൻ Under 18 ടീമിലെ മലയാളി താരം ബൈക്ക് അപകടത്തിൽ മരിച്ചു

Thiruvananthapuram : ISL ടീമായ Chennayin FC യുടെ മുൻ Under 18 ടീമിലെ മലയാളി താരം Aloysius Clement, ബൈക്ക് അപകടത്തിൽ മരിച്ചു. തിരുവനന്തപുരം പുല്ലുവിള സ്വദേശയായ അലോഷ്യസ് അവനകുഴിയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരിച്ചത്. അലോഷ്യസിന്റെ മരണ വിവരം ചെന്നൈയിൻ എഫ്സി തങ്ങളുടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇന്നലെ അവനകുഴിയിൽ വെച്ച് രണ്ട് ബൈക്കുകകൾ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് അലോഷ്യസിന്റെ കുടുംബം അറിയിച്ചു.

ALSO READ: ISL 2020-21 : ഏഴ് സീസൺ എട്ട് തവണ കോച്ചുമാരെ മാറ്റി; കോച്ചുമാർ വാഴാത്ത Kerala Blasters ഇല്ലം

തങ്ങളുടെ മുൻ അണ്ടർ 18 കളിക്കാരൻ അലിയോഷ്യസ് ക്ലെമന്റിന്റെ അകാല നിര്യാണത്തിൽ ഖേദിക്കുന്നുയെന്നും അലോഷ്യസിന്റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. അലിയോഷ്യസിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും തങ്ങൾ അനുശോചനം അറിയിക്കുന്നുയെന്നും ഈ ബുദ്ധിമുട്ടുള്ള സമയത്ത് അവർക്ക് ശക്തി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുയെന്നാണ് ചെന്നൈയിൻ എഫ്സി തങ്ങളുടെ ട്വിറ്റിറിൽ കുറിച്ചിരിക്കുന്നത്. 

ALSO READ: IPL Auction 2021, Sreeshanth: ഇപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം,വൈറലായി ശ്രീശാന്തിന്റെ കമന്റ്

തിരുവനന്തപുരം പുല്ലുവിളയിലെ തീരദേശ മേഖലയിൽ നിന്ന് വളരയധികം കഷ്ടപ്പെട്ടാണ് അലോഷ്യസ് ഫുട്ബോൾ മേഖലയിലേക്ക് കടന്ന് വന്നത്. കഴിഞ്ഞ രണ്ട് വർഷമായി അലോഷ്യസ് ചെന്നൈയിൻ എഫ്സിയുടെ അണ്ട‍ർ 18 ടീമിൽ കളിക്കുകയായിരുന്നു. കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിലാണ് അലോഷ്യസ് ചെന്നൈ വിട്ട് കഴിഞ്ഞ വർഷം നാട്ടിലെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News