Rinku Singh: മീഡിയ ബോക്‌സിന്റെ ചില്ല് തകര്‍ത്ത് റിങ്കുവിന്റെ സിക്‌സ്; വീഡിയോ

Rinku Singh six vs SA: എയ്ഡൻ മാർക്രമിന്റെ ഓവറിലാണ് റിങ്കുവിന്റെ കൂറ്റൻ സിക്സറുകൾ പിറന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 02:35 PM IST
  • വീണ്ടും ഫിനിഷറുടെ റോള്‍ ഗംഭീരമാക്കിയിരിക്കുകയാണ് റിങ്കു സിംഗ്.
  • 39 പന്തുകള്‍ നേരിട്ട റിങ്കു 68 റണ്‍സുമായി പുറത്താകാതെ നിന്നു.
  • 9 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
Rinku Singh: മീഡിയ ബോക്‌സിന്റെ ചില്ല് തകര്‍ത്ത് റിങ്കുവിന്റെ സിക്‌സ്; വീഡിയോ

ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടി20യിലൂടെ വീണ്ടും ഫിനിഷറുടെ റോള്‍ ഗംഭീരമാക്കിയിരിക്കുകയാണ് റിങ്കു സിംഗ്. മുമ്പും പല തവണ റിങ്കു തന്റെ ഫിനിഷിംഗ് മികവ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ സെന്റ്. ജോര്‍ജ്‌സ് പാര്‍ക്ക് സ്റ്റേഡിയത്തിലെ മീഡിയാ ബോക്‌സിന്റെ ചില്ല് തകര്‍ക്കുന്ന സിക്‌സര്‍ പായിച്ചാണ് റിങ്കു കരുത്ത് തെളിയിച്ചത്. 

ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഫീല്‍ഡിംഗാണ് തിരഞ്ഞെടുത്തത്. ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്‌സ്വാളും തുടക്കത്തില്‍ തന്നെ മടങ്ങി. ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ ഇരുവരും റണ്‍സ് നേടാതെയാണ് പുറത്തായത്. തിലക് വര്‍മ്മ 20 പന്തില്‍ 29 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ് 36 പന്തില്‍ 58 റണ്‍സ് നേടി. 

ALSO READ: ബോളിങ്ങിൽ പാളി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം

സൂര്യകുമാറിന് പിന്നാലെ റിങ്കു സിംഗും ഫോമിലേയ്ക്ക് ഉയര്‍ന്നതോടെ ഇന്ത്യയുടെ സ്‌കോറിംഗിന് വേഗം കൂടി. 39 പന്തുകള്‍ നേരിട്ട റിങ്കു 68 റണ്‍സുമായി പുറത്താകാതെ നിന്നു. 9 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. എയ്ഡന്‍ മാര്‍ക്രം എറിഞ്ഞ 19-ാം ഓവറിലാണ് റിങ്കു സിംഗ് രണ്ട് സിക്‌സറുകളും നേടിയത്. ഇതില്‍ ഒരെണ്ണം സ്‌റ്റേഡിയത്തിലെ മീഡിയ ബോക്‌സിന്റെ ഗ്ലാസ് തകര്‍ത്തു. ബിസിസിഐ മീഡിയ ടീം അംഗമായ രജല്‍ അറോറ തകര്‍ന്ന ചില്ലിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News