Tokyo Olympics 2020: ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം P V Sindhu അവസാന പോരാട്ടത്തിനായി ഇന്ന് കളത്തില്‍... വെങ്കല മെഡലിനായിട്ടാണ് സിന്ധു ഇന്ന് ഇറങ്ങുന്നത്. ചൈനയുടെ ഹെ ബിങ്ങ് ജിയാവോയാണ് എതിരാളി.
വനിതാ സെമിഫൈനലിൽ ചൈനീസ് തായ്‌പേയ് താരം സൂ യിങ്ങിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു (P V Sindhu) പരാജയപ്പെട്ടത്. ആദ്യ സെറ്റ് 18-21 കൈവിട്ട സിന്ധു രണ്ടാം സെറ്റിൽ 12-21ന് പതറുകയായിരുന്നു.
വാശിയേറിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇരുവരും ഇതുവരെ 19 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ 14 തവണയും സൂ യിങ്ങ് സിന്ധുവിനെ പരാജയപ്പെടുത്തുകയായിരുന്നു.
ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ (Akane Yamaguchi)പരാജയപ്പെടുത്തിയാണ് പി വി സിന്ധു (P V Sindhu) സെമിയില്‍ കടന്നത്. സ്കോര്‍ 21–13, 22–20.
സെമിഫൈനലിൽ തോറ്റവരാണ് വെങ്കല മെഡലിനായി പോരാടുന്നത്. ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 5 മണിക്കാണ് ഇരുവരും തമ്മിലുള്ള പോരാട്ടം നടക്കുക.
Also Read: PV Sindhu, Tokyo Olympics: മെഡല്‍ പ്രതീക്ഷയേകി പി വി സിന്ധു സെമിയില്‍
മത്സരം telecast ചെയ്യുക Sony Sports Networkആണ്. Doordarshan, Sony Ten 2, Sony Ten 2 HD, Sony Ten 3, Sony Ten 3 HD, Sony Ten 4, Sony Ten 4 HD, Sony Six, Sony Six HD in India എന്നീ ചാനലുകള്‍ മത്സരം live ആയി പ്രക്ഷേപണം ചെയ്യും. കൂടാതെ, മത്സരം Sony Liv App, Jio TV in India എന്നിവയിലും കാണുവാന്‍ സാധിക്കും.
ഇത് പി വി സിന്ധുവിന്‍റെ രണ്ടാം ഒളിമ്പിക്സ് ആണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് താരം.
ടോക്കിയോ ഒളിമ്പിക്സില്‍, കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള സിന്ധു വിന്‍റെ തീവ്രശ്രമത്തിന് ഇത്തവണ പ്രതീക്ഷിച്ച ഫലം നല്‍കാനായില്ല, വെങ്കല മെഡല്‍ നേടി രാജ്യത്തിന്‍റെ മെഡല്‍ പട്ടികയില്‍ കയറികൂടാനുള്ള ശ്രമമാണ് ഇന്ന് നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...