Wild Elephant Injury: മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചു

Wild Elephant Head Injury: നാല് തവണ വെടിവെച്ചെങ്കിലും ഒരെണ്ണമാണ് ആനയുടെ ദേഹത്ത് കൊണ്ടത്. ആനയുടെ പിൻകാലിലാണ് വെടിയേറ്റത്.

Written by - Zee Malayalam News Desk | Last Updated : Jan 24, 2025, 11:59 AM IST
  • അതിപ്പിള്ളിയിൽ കാലടി പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരുന്നത്
  • വ്യാഴാഴ്ച മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല
Wild Elephant Injury: മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചു

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള വിദ​ഗ്ധ സംഘമാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ വെടിവെച്ചെങ്കിലും ഒരെണ്ണമാണ് ആനയുടെ ദേഹത്ത് കൊണ്ടത്. ആനയുടെ പിൻകാലിലാണ് വെടിയേറ്റത്.

അതിപ്പിള്ളിയിൽ കാലടി പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരുന്നത്. വ്യാഴാഴ്ച മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം ആനയെ കണ്ട പ്രദേശങ്ങളിൽ ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തിയാണ് ആനയെ ലൊക്കേറ്റ് ചെയ്തത്.

ALSO READ: അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പാളി; ആന വിരണ്ടോടി കാട്ടിൽ കയറി

20 അം​ഗങ്ങളുള്ള ദൗത്യസം​ഘത്തെ വിപുലപ്പെടുത്തിയാണ് ആനയ്ക്കായി തിരച്ചിൽ നടത്തിയത്. വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവച്ചത്. സംഘത്തിൽ ഡോ. ഡേവിഡ് ഏബ്രഹാം, ഡോ. ബിനോയ് സി ബാബു, ഡോ. മിഥുൻ എന്നിവരും ഉൾപ്പെടുന്നു. ആന തീറ്റയെടുത്തിരുന്നു. കിലോമീറ്ററുകളോളം സഞ്ചരിക്കുകയും ചെയ്തു.

അതിനാൽ കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ സംഘത്തിന്റെ നി​ഗമനം. വിശദമായ പരിശോധന നടത്തിയാലേ മുറിവിന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ. മുറിവ് മസ്തകത്തിൽ ആയതിനാൽ അണുബാധ ഉണ്ടായാൽ ആനയുടെ ആരോ​ഗ്യം ​ഗുരുതരമാകാൻ സാധ്യതയുണ്ട്. ആനകൾ തമ്മിൽ ഏറ്റമുട്ടിയപ്പോഴുണ്ടായ മുറിവാണെന്ന് വ്യക്തമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News