Tokyo Olympics 2020: ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയേകിക്കൊണ്ട് ബാഡ്മിന്റന്‍ താരം P V Sindhu സെമിയില്‍ കടന്നു.
ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ (Akane Yamaguchi)പരാജയപ്പെടുത്തിയാണ് പി വി സിന്ധു (P V Sindhu) സെമിയില്‍ കടന്നത്. സ്കോര്‍ 21–13, 22–20.
56 മിനിറ്റ് നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സിന്ധു സെമിയില്‍ കടന്നത്. ആദ്യ ഗെയിം ഏകപക്ഷീയമായി സ്വന്തമാക്കിയ താരത്തിന് കനത്ത തിരിച്ചടിയാണ് രണ്ടാം ഗെയിമിൽ ജാപ്പനീസ് താരം നല്‍കിയത്. ജാപ്പനീസ് താരത്തിന്‍റെ തിരിച്ചുവരവില്‍ അല്പമൊന്ന് പകച്ചെങ്കിലും മൂന്നാം ഗെയിമില്‍ സിന്ധു വാശിയേറിയ പോരാട്ടം തന്നെയാണ് കാഴ്ചവച്ചത്.
Also Read: Sanju Samson: മലയാളി താരം സഞ്ജു സാംസണ് സ്വാന്ത്വനമേകി കോച്ച് രാഹുൽ ദ്രാവിഡ്
ഇത് സിന്ധുവിന്‍റെ രണ്ടാം ഒളിമ്പിക്സ് ആണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവാണ് താരം.
ടോക്കിയോ ഒളിമ്പിക്സില്‍, കഴിഞ്ഞ തവണത്തെ വെള്ളി മെഡല്‍ സ്വര്‍ണമാക്കി മാറ്റാനുള്ള തീവ്ര ശ്രമാണ് താരം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA