പാരീസ്: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കി. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന ഭാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അയോഗ്യത. ഇതോടെ ഒളിമ്പിക്സ് മെഡൽ നഷ്ടമാകും. വിനേഷ് ഫോഗട്ടിന് അനുവദനീയം ആയതിലും 100 ഗ്രാം ഭാരം കൂടുതലാണ്.
മത്സരത്തിന് മുൻപായി താരങ്ങളുടെ ശരീരഭാരം പരിശോധിക്കും. ഈ പരിശോധനയിലാണ് വിനേഷ് ഫോഗട്ടിന് ശരീരഭാരം കൂടുതലാണെന്ന് കണ്ടെത്തിയത്. ഒളിംപിക്സ് നിയമങ്ങള്‍ അനുസരിച്ച് വെള്ളി മെഡലിന് പോലും വിനേഷ് അർഹയല്ല. സ്വർണ മെഡലും വെങ്കലവും മാത്രമായിരിക്കും ഇനിയുണ്ടാകുക. ഇതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡ് സ്വര്‍ണം നേടും. സെമി പോരാട്ടത്തില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ക്ക് വെങ്കല മെഡൽ ലഭിക്കും.
സെമി ഫൈനൽസിന് മുമ്പും വിനേഷ് ഭാരപരിശോധന നടത്തുകയും അത് കൃത്യമാകുകയും ചെയ്തിരുന്നു. സെമി ഫൈനലിന് ശേഷം വിനേഷ് ഫോഗട്ട് ഭാരം 50 കിലോ ആയി നിലനിര്‍ത്താനായി രാത്രി മുഴുവൻ സൈക്ലിഗും ജോഗിങ്ങുമൊക്കെ ചെയ്തു താരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചത് ഇങ്ങനെ:
''വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരിൽ ഒരു ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നത് നിങ്ങളുടെ സ്വഭാവമാണ്. ശക്തമായി തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്.''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.