Olympics 2024: ആദ്യ ത്രോയിൽ തന്നെ ഫൈനൽ; ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോ​ഗ്യത നേടി നീരജ് ചോപ്ര

Neeraj Chopra: ആദ്യ ത്രോയിൽ തന്നെ താരം ഫൈനൽ യോ​ഗ്യത ഉറപ്പിച്ചു. 89.34 എന്ന മികച്ച ത്രോയോടെയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Aug 6, 2024, 05:12 PM IST
  • ഇന്ത്യയുടെ മറ്റൊരു താരമായ കിഷോ‍ർ ജന ​ഗ്രൂപ്പ് എയിൽ ഒമ്പതാമതായാണ് ഫിനിഷ് ചെയ്തത്
  • ജനയ്ക്ക് ഫൈനൽ യോ​ഗ്യത നേടാൻ രണ്ടാം ​ഗ്രൂപ്പ് ഘട്ടം കഴിയാൻ കാത്തിരിക്കണം
Olympics 2024: ആദ്യ ത്രോയിൽ തന്നെ ഫൈനൽ; ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് യോ​ഗ്യത നേടി നീരജ് ചോപ്ര

പാരീസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ആദ്യ ത്രോയിൽ തന്നെ നീരജ് ചോപ്ര ഫൈനലിന് യോ​ഗ്യത നേടി. എന്നാൽ, ഇന്ത്യയുടെ മറ്റൊരു താരമായ കിഷോ‍ർ ജന ​ഗ്രൂപ്പ് എയിൽ ഒമ്പതാമതായാണ് ഫിനിഷ് ചെയ്തത്.

ജനയ്ക്ക് ഫൈനൽ യോ​ഗ്യത നേടാൻ രണ്ടാം ​ഗ്രൂപ്പ് ഘട്ടം കഴിയാൻ കാത്തിരിക്കണം. 89.34 എന്ന മികച്ച ത്രോയോടെയാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്. ആദ്യ ത്രോയിൽ തന്നെ താരം ഫൈനൽ യോ​ഗ്യത ഉറപ്പിച്ചു. നീരജ് ചോപ്രയുടെ സീസണിലെ മികച്ച ത്രോ ആണിത്.

ALSO READ: ഇന്ത്യയ്ക്ക് പ്രതീക്ഷയുടെ ദിനം; പുരുഷ ജാവലിൻ ത്രോ യോ​ഗ്യതാ റൗണ്ടിൽ നീരജ് ചോപ്രയും കിഷോർ ജനയും

ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിലെ ആദ്യ ത്രോയില്‍ തന്നെ 89.34 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്. 84 മീറ്ററായിരുന്നു യോ​ഗ്യത നേടുന്നതിനുള്ള മാർക്ക്. യോഗ്യതാ റൗണ്ടില്‍ രണ്ട് ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതും നീരജ് ചോപ്ര തന്നെയാണ്. അതേസമയം കിഷോര്‍ ജനയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 80.73 മീറ്ററായിരുന്നു ജനയുടെ മികച്ച ദൂരം. 

വ്യാഴാഴ്ചയാണ് പുരുഷവിഭാ​ഗം ജാവലിൻ ത്രോ ഫൈനല്‍. ജാവലിന്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെച്ച് 85.63 മീറ്റര്‍ എറിഞ്ഞും ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 87.76 മീറ്റര്‍ എറിഞ്ഞും ഫൈനലിൽ പ്രവേശനം നേടി. ഗ്രെനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് 88.63 മീറ്റര്‍ എറിഞ്ഞ് ഫൈനലില്‍ കയറിയ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News