ട്വിറ്ററില്‍ തരംഗമായി #thankyoudhoni

വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കിക്കൊണ്ടുള്ള BCCIയുടെ ലിസ്റ്റ് പുറത്തിറങ്ങി. 

Last Updated : Jan 16, 2020, 07:58 PM IST
  • BCCIയുടെ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ധോണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.
  • 'thankyoudhoni' എന്ന ഹാഷ്ടാഗോടു കൂടിയുള്ള പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്.
ട്വിറ്ററില്‍ തരംഗമായി #thankyoudhoni

മുംബൈ: വാര്‍ഷികകരാറില്‍ നിന്ന് എം.എസ് ധോണിയെ ഒഴിവാക്കിക്കൊണ്ടുള്ള BCCIയുടെ ലിസ്റ്റ് പുറത്തിറങ്ങി. 

BCCIയുടെ കളിക്കാര്‍ക്കു വേണ്ടിയുള്ള വാര്‍ഷിക കരാറിലെ അഞ്ചുകോടി രൂപ ലഭിക്കുന്ന Grade A  ലിസ്റ്റിലായിരുന്നു എം.എസ് ധോണിയുടെ സ്ഥാനം. എന്നാല്‍ ഇത്തവണ BCCIയുടെ നാല് പട്ടികയിലും ധോണിയില്ല. 

എന്നാല്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് Grade A+ കരാറാണുള്ളത്. 27 താരങ്ങളാണ് BCCIയുടെ വാര്‍ഷിക കരാര്‍ പട്ടികയിലുള്ളത്. 

എന്നാല്‍, BCCIയുടെ ലിസ്റ്റ് പുറത്തിറങ്ങിയതോടെ ധോണിയുഗത്തിന് വിരമാമാവുകയാണോ? എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ സമ്പൂര്‍ണ ലിസ്റ്റ് പുറത്ത് വിട്ടപ്പോഴും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പേര് ഇല്ല എന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതോടെ ധോണി ക്രിക്കറ്റ് വിടുന്നു എന്ന നിഗമനത്തിലാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

 BCCIയുടെ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ധോണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. 'thankyoudhoni' എന്ന ഹാഷ്ടാഗോടു കൂടിയുള്ള പ്രതികരണങ്ങളാണ് ട്വിറ്ററില്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്. 

ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തില്‍ ധോണി കരാര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നത് ആരാധകരെ ആശങ്കയിലക്കിയിരിക്കുകയാണ്. ധോണി ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തിലും ആരാധകര്‍ക്ക് ആശങ്കകള്‍ ഇരട്ടിയായി. 

ഇന്ത്യയ്ക്കായി 2007ല്‍ ടി20 ലോകകപ്പ്, 2011ല്‍ ഏകദിന ലോകകപ്പ്, 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി എന്നീ കിരീടങ്ങള്‍ നേടിക്കൊടുത്ത സൂപ്പര്‍ ക്യാപ്റ്റനാണ് ധോണി. 

കഴിഞ്ഞ വര്‍ഷമാണ് ധോണി ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്.

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന് ശേഷം ധോണി മറ്റ് മത്സരങ്ങള്‍ക്കൊന്നും എത്താതിരുന്നതാണ് പുതിയ വര്‍ഷത്തെ കരാറില്‍ നിന്നും ധോണിയെ ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന. കൂടാതെ, ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ധോണി ക്രിക്കറ്റ് രംഗത്തെ ഭാവിപരിപാടികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല.
 
2014 ഡിസംബറിലാണ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 2017ല്‍ മറ്റ് ക്രിക്കറ്റ് ഫോര്‍മാറ്റുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ധോണി വിരമിച്ചിരുന്നു.

 

 

 

Trending News