ISL 2021-22 | പുഷ്പ സ്റ്റൈലിൽ സിപോവിച്ച്; ആദ്യമായി ഒരു സീസണിൽ ഏഴ് ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

2016 സീസണിൽ കോപ്പൽ ആശാന്റെ കീഴിലും, 2017-18 സീസണലും നേടിയ ആറ് ജയമെന്ന് റെക്കോർഡാണ് ഇവാൻ വുകോമാനോവിച്ച് തിരുത്തി കുറിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 09:53 PM IST
  • ദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ ഏഴ് ജയം കണ്ടെത്തുന്നത്.
  • 2016 സീസണിൽ കോപ്പൽ ആശാന്റെ കീഴിലും, 2017-18 സീസണലും നേടിയ ആറ് ജയമെന്ന് റെക്കോർഡാണ് ഇവാൻ വുകോമാനോവിച്ച് തിരുത്തി കുറിച്ചിരിക്കുന്നത്.
  • കൂടാതെ 17-18 സീസണിൽ നേടിയ 25 പോയിന്റെന്ന റിക്കോർഡ് സെർബിയൻ കോച്ചിന്റെ കീഴിലുള്ള ടീമിന് മറികടക്കാൻ സാധിച്ചു.
ISL 2021-22 | പുഷ്പ സ്റ്റൈലിൽ സിപോവിച്ച്; ആദ്യമായി ഒരു സീസണിൽ ഏഴ് ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

ഗോവ :  ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിനെ ഏഴാം ജയം . ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ ഏഴ് ജയം കണ്ടെത്തുന്നത്. 

2016 സീസണിൽ കോപ്പൽ ആശാന്റെ കീഴിലും, 2017-18 സീസണലും നേടിയ ആറ് ജയമെന്ന് റെക്കോർഡാണ് ഇവാൻ വുകോമാനോവിച്ച് തിരുത്തി കുറിച്ചിരിക്കുന്നത്. കൂടാതെ 17-18 സീസണിൽ നേടിയ 25 പോയിന്റെന്ന റിക്കോർഡ് സെർബിയൻ കോച്ചിന്റെ കീഴിലുള്ള ടീമിന് മറികടക്കാൻ സാധിച്ചു.

ഏകപക്ഷീയമായി ഒരു ഗോളിനായിരുന്നു കേരളത്തിന്റെ ജയം. 49-ാം മിനിറ്റിൽ പ്രതിരോധ താരം എനെസ് സിപോവിച്ച് ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റ് നേടി നൽകിയത്. പൂട്ടിയ എടുത്ത കോർണർ കിക്ക് കൃത്യമായി സിപോവിച്ച് ബംഗാളിന്റെ വലയിലേക്കെത്തിക്കുകയായിരുന്നു. 

സീസണിൽ നിലവിൽ 15 മത്സരങ്ങളിൽ നിന്നായി ഏഴ് ജയവും 5 സമനിലയുമായി 26 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 29 പോയിന്റുമായി ഹൈദരാബാദ് എഫ്സിയും 26 പോയിന്റമായി എടികെ മോഹൻ ബഗാനുമാണ് ഒന്നും രണ്ടാം സ്ഥാനത്തുള്ളത്. 

ഫെബ്രുവരി 19ന് ശനിയാഴ്ച എടികെയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിന് അഞ്ച് മത്സരങ്ങളാണ് ബാക്കിയുള്ളത്. തോൽവി അറിയാതെ മുന്നോട്ട് പോയാൽ വുകോമാനോവിച്ചിനും സംഘത്തിനും ഐഎസ്എൽ ഷീൽഡ് ഉറപ്പിക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News