IPL2022- LSG vs PBKS: പഞ്ചാബിനെതിരെ 'സൂപ്പർ' ജയം: പോയിന്റ് പട്ടികയിൽ ലക്നൗ മൂന്നാം സ്ഥാനത്ത് - കൃനാല്‍ പാണ്ഡ്യ കളിയിലെ താരം.

4 ഫോറും 2 സിക്സും പറത്തിയ ഡികോക്കിനെ സന്ദീപ് വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 30, 2022, 09:44 AM IST
  • പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 20 റൺസ് ജയം
  • പഞ്ചാബ് കിംഗ്സ് വിജയലക്ഷ്യം കാണാനാകാതെ 8 വിക്കറ്റ് നഷ്ടത്തിൽ 133 ൽ ഒതുങ്ങുകയായിരുന്നു
  • ഇരുവരും ചേർന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു
IPL2022- LSG vs PBKS: പഞ്ചാബിനെതിരെ 'സൂപ്പർ' ജയം: പോയിന്റ് പട്ടികയിൽ ലക്നൗ മൂന്നാം സ്ഥാനത്ത്   - കൃനാല്‍ പാണ്ഡ്യ കളിയിലെ താരം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 20 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ്   153 റൺസ് എടുത്തത്. 37 പന്തിൽ 46 റൺസെടുത്ത  ക്വിന്‍റണ്‍ ഡി കോക്ക് , 28 പന്തിൽ 34 റൺസ് എടുത്ത ദീപക് ഹൂഡ എന്നിവരുടെ പോരാട്ട മികവിലാണ് 153 എന്ന സ്കോറിലേക്കെത്തിയത് . മറുപടി ബാറ്റിംഗിനിറങ്ങിയ  പഞ്ചാബ് കിംഗ്സ്  വിജയലക്ഷ്യം കാണാനാകാതെ  8 വിക്കറ്റ് നഷ്ടത്തിൽ 133 ൽ ഒതുങ്ങുകയായിരുന്നു. 

കഴിഞ്ഞസീസണിൽ പഞ്ചാബിനായി ഒറ്റയാൾ പോരാട്ടം നയിച്ച ക്യാപ്റ്റൻ കെ.എല്‍ രാഹുലിന് ലക്നൗവിനായി ബാറ്റിംഗ് മികവ് പുറത്തെടുക്കാൻ കഴിഞ്ഞില്ല.  ഓപ്പണിംഗിനിറങ്ങിയ രാഹുല്‍ 11 പന്തുകളില്‍ 6 റണ്‍സെടുത്ത് മടങ്ങേണ്ടി വന്നു . രണ്ടാം വിക്കറ്റില്‍ ഡി കോക്കിനൊപ്പം ദീപക് ഹൂഡ എത്തിയതോടെ ലക്നൗ ഇന്നിംഗ്സിന് ജീവൻ വെച്ചു.   ഇരുവരും ചേർന്ന് 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു .   

4 ഫോറും 2 സിക്സും പറത്തിയ ഡികോക്കിനെ സന്ദീപ് വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ചു. 2  ഫോറും ഒരു സിക്സും പറത്തിയ ദീപക്കും അടുത്ത ഓവറില്‍ പവലിയനിലേക്ക് മടങ്ങി. തുടർന്ന് ക്രീസിലെത്തയവർ അതിവേഗം വിക്കറ്റുകൾ വലിച്ചെറിഞ്ഞു.  കൃനാല്‍ പാണ്ഡ്യയുടെയും ആയുഷ് ബദോനിയുടെയും വിക്കറ്റുകൾ പിഴുതെറിഞ്ഞ കാഗിസോ റബാദ  ലക്നൗവിനെ വിറപ്പിച്ചു . തുടർന്നെത്തിയവർ ചെറിയതോതിൽ നടത്തിയ ചെറുത്ത് നിൽപ്പ് സ്കോർ   153 ൽ എത്തിക്കുകയായിരുന്നു.
 മറുപടി നൽകാൻ ബാറ്റുമായിറങ്ങിയ പഞ്ചാബിനെ മൊഹ്സിന്‍ ഖാനും  ക്രുനാല്‍പാണ്ഡ്യയും ദുഷ്മന്ത ചമീരയും ചേര്‍ന്ന് എറിഞ്ഞൊതുക്കി . 

മൊഹ്സിന്‍ ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ കൃനാൽ പാണ്ഡ്യയും ദുഷ്മന്ത ചമീരയും  രണ്ട് വിക്കറ്റ് വീതം എറിഞ്ഞിട്ടു.  25 റൺസെടുത്ത മായാങ്ക് അഗര്‍വാള്‍ , 32 റൺസെടുത്ത ബെയര്‍സ്റ്റോ  ,  18 റൺസെടുത്ത  ലിവിംഗ്സ്റ്റണ്‍ , 21 റൺസെടുത്ത റിഷി ധവാന്‍ എന്നിവര്‍  രണ്ടക്കം കടന്നിട്ടും കാര്യമായി സ്കോ‌ർ ഉയർത്താനായില്ല. 4 ഓവർ പന്തെറിഞ്ഞ കൃനാൽ പാണ്ഡ്യ 11 റൺസ് മാത്രം വിട്ട് കൊടുത്ത് 2 വിക്കറ്റെടുത്തു. ബാറ്റർമാരെ വട്ടം കറക്കിയ കൃനാൽ പാണ്ഡ്യ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.   
9 കളികളില്‍ ആറാം വിജയം നേടിയ ലക്നൗ 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 5 മത്സരങ്ങൾ തോറ്റ പഞ്ചാബ് 8 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News