Mumbai: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ IPLനെക്കുറിച്ച് ആശങ്ക വേണ്ട എന്ന് BCCI അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി...
IPL 2021 തീരുമാനിച്ച സമയത്തുതന്നെ നടക്കുമെന്നും Covid വ്യാപനം മത്സരങ്ങളെ ബാധിക്കില്ലെന്നും ഗാംഗുലി (Sourav Ganguly) വ്യക്തമാക്കി. മുംബൈ IPL മത്സരങ്ങളുടെ പ്രധാന വേദിയാവുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ചിരിയ്ക്കുന്ന Weekend Lock Down മത്സരങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചിലൊന്ന് മത്സരങ്ങളും നടക്കുന്നത് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ്. നാല് ഫ്രാഞ്ചൈസികളുടെ മത്സരം മുംബൈ കേന്ദ്രീകരിച്ചാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ, കൊൽക്കത്ത ടീമുകളുടെ മിക്ക മത്സരങ്ങളും മുംബൈയിലാണ് നടക്കുക.
ഏപ്രില്‍ 9 മുതലാണ് IPL 2021 ആരംഭിക്കുക. ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ്. ചെന്നൈ MA Chidambaram സ്റ്റേഡിയത്തിലാണ് ഇത്തവണ ഉത്ഘാടന മത്സരം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...