IPL Auction 2022 Live Updates | പത്ത് കോടിക്ക് മുകളിൽ ചിലവേറിയ താരമായി വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പൂരാൻ. 10.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് മുൻ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയത്.
അടിസ്ഥാന തുകയായ ഒന്നര കോടി രൂപയിൽ നിന്നാണ് ഹൈദരാബാദ് 10.75 കോടിക്ക് പൂരാൻ തങ്ങളുടെ ടീമിലേക്കെത്തുന്നത്. പൂരാനായി ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും എസ്ആർഎച്ചിന് വെല്ലുവിളി ഉയർത്തിയിരുന്നു.
പൂരാന് പുറമെ സൺറൈസേഴ്സ് ഇതുവരെ വാഷിങ്ടൺ സുന്ദറിനെയാണ് ലേലത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 7.75 കോടിക്കാണ് എസ്ആർഎച്ച് തമിഴ്നാടു താരത്തെ തങ്ങൾക്കൊപ്പം എത്തിച്ചത്. നായകൻ കെയിൻ വില്യംസൺ, അൺക്യാപ്ഡ് താരങ്ങളായ അബ്ദുൽ സമദ്, ഉമ്രാൻ മാലിക്ക് എന്നിവരെയാണ് ഹൈദരാബാദ് റിറ്റെൻഷനിലൂടെ നിലനിർത്തിയിരിക്കുന്നത്. 48.5 കോടി രൂപയാണ് ഇനി സൺറൈസേഴ്സിന്റെ കൈയ്യിൽ ബാക്കിയുള്ളത്.
Nicholas-u, nuvu class-u. #OrangeArmy, let's welcome @nicholas_47, OUR NEXT RISER. #OrangeArmy #ReadyToRise #IPLAuction pic.twitter.com/tbnVKMaVMt
— SunRisers Hyderabad (@SunRisers) February 12, 2022
ALSO READ : IPL Auction 2022 Live Updates | ഇഷാൻ കിഷൻ ഏറ്റവും വിലയേറിയ താരം ; നിലനിർത്തി മുംബൈ ഇന്ത്യൻസ്
പൂരാനെ കൂടാതെ 10.75 കോടി രൂപയ്ക്ക് ഇന്ത്യൻ താം ഹർഷാൽ പട്ടേലും ശ്രീലങ്കൻ സ്പിന്നർ വിനിനിടു ഹസ്സരങ്കയും വിറ്റു പോയിരുന്നു. ഇരു താരങ്ങളെയും സ്വന്തമാക്കിയത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറാണ്.
15.25 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ഇഷാൻ കിഷനാണ് ലേലത്തിൽ നിലവിലെ ഏറ്റവും മൂല്യമേറിയ താരം. 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ശ്രയസ് ഐയ്യരാണ് മറ്റൊരു വിലയേറിയ താരം. കർണാകയുടെ മലയാളി താരം ദേവദത്ത് പടിക്കല്ലിനെ രാജസ്ഥാൻ റോയൽസ് 7.75 കോടി സ്വന്തമാക്കി.
അതേസമയം ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, വൃദ്ധിമാൻ സാഹ ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, സാം ബില്ലിങ്സ്, മാത്യു വെയ്ഡ്, ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ-ഹസൻ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ, അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നാബി എന്നിവരെ ആരും സ്വന്തമാക്കൻ തയ്യറായില്ല. ഇവർക്ക് നാളെ വീണ്ടും ഒരുപ്രാവിശ്യം കൂടി അവസരം നൽകുന്നതാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.