കാസർഗോഡ്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി വിധി ഇന്ന്. 2019 ഫെബ്രുവരി 17 ന് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഇന്ന് വിധി പറയുന്നത്.
Also Read: പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു
കേസിൽ 270 സാക്ഷികളാണ്ള്ള ഉള്ളത്. കേസ് അന്വേഷിച്ചത് തിരുവനന്തപുരത്തെ സിബിഐ യൂണിറ്റാണ്. 2023 ഫെബ്രുവരി രണ്ടിനാണ് വിചാരണ കൊച്ചി സിബിഐ കോടതിയിൽ ആരംഭിച്ചത്. ആദ്യം പ്രതിപട്ടികയിൽ ഉണ്ടായിരുന്നത് 24 പേരായിരുന്നു. ഇതിൽ കേസിലെ ഒന്നാം പ്രതിയും സിപിഎം മുൻ ലോക്കൽ കമ്മറ്റിയംഗമായിരുന്ന എ പീതാംബരനുൾപ്പെടെയുള്ള 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള മറ്റ് പത്ത് പേരെ അറസ്റ്റ് ചെയ്തത്.
കൃത്യത്തിന് ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം നടത്തിയത്. ഈ ഘട്ടത്തിലാണ് ഉദുമ മുൻ എംഎൽഎയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമൻ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, സിപിഐഎം നേതാക്കളായ രാഘവൻ വെളുത്തോളി, എൻ ബാലകൃഷ്ണൻ , ഭാസ്കരൻ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളുടെ ലിസ്റ്റിൽ എത്തി.
Also Read: ശനിയുടെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളും ഉണ്ടോ?
ഇതിനിടയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. സി കെ ശ്രീധരൻ പിന്നീട് പ്രതികൾക്ക് വേണ്ടി ഹാജരായത് കേസിൽ വൻ തിരിച്ചടിയായിരുന്നു. പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം. പെരിയ ഇരട്ട കൊലക്കേസിൽ കോടതി വിധിയിലൂടെ നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശരത് ലാലിൻറെ അച്ഛൻ സത്യനാരായണനും പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നീതി കിട്ടുമെന്നും കൃപേഷിന്റെ അച്ഛൻ കൃഷ്ണനും പ്രതികരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.