Paramekkavu Thiruvambady Vela Fireworks: പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേലയുടെ വെടിക്കെട്ടും നടക്കാറുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2024, 08:01 AM IST
  • പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്‌ടർ അനുമതി നിഷേധിച്ചു
  • അടുത്ത മാസം 3 ന് പാറമേക്കാവിന്റെയും 5 ന് തിരുവമ്പാടിയുടെയും വേലകൾ നടക്കാനിരിക്കെയാണ് അനുമതി നിഷേധിച്ചത്
Paramekkavu Thiruvambady Vela Fireworks: പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് ജില്ലാ കളക്‌ടർ അനുമതി നിഷേധിച്ചു. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേലകൾ നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.

Also Read: മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11:45ന്

പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. 

Also Read: ശനിയുടെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളും ഉണ്ടോ?

തേക്കിന്‍കാട് മൈതാനിക്ക് സമീപം വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 78 മീറ്റർ മാത്രമാണ് ദൂരപരിധി എന്നതാണ് അനുമതി നിഷേധിക്കാൻ കാരണം. പുതിയ നിയമപ്രകാരം ദൂരപരിധി 200 മീറ്ററാണ് വേണ്ടത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടര്‍ നിഷേധിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News