IPL PBKS vs SRH : Nicholas Pooran ഡക്കിൽ വ്യത്യസ്ത റിക്കോർഡ് നേടി, ലോക ഒന്നാം നമ്പർ താരത്തെ ബഞ്ചിൽ ഇരുത്തിയാണ് പൂരാന് അവസരം കൊടുക്കുന്നതെന്ന് ആരാധകരുടെ വിമ‍ർശനം

വെസ്റ്റ് ഇൻഡീസ് താരത്തിന്റെ സീസണിലെ മൂന്നാമത്തെ ഡക്കാണ് ഇന്ന് സ്വന്തമാക്കിയത. നാല് മത്സരങ്ങളിലായി താരം സീസണിൽ ഇതുവരെ നേടിയരിക്കുന്നത് 9 റൺസ് മാത്രം. എന്നാ.ൽ പൂരാന്റെ റിക്കോർഡ് ഇതല്ല.

Written by - Zee Malayalam News Desk | Last Updated : Apr 21, 2021, 10:12 PM IST
  • പുരാൻ കഴിഞ്ഞ മൂന്ന് മത്സരത്തിലും മോശം പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലു കെ.എൽ രാഹുൽ (KL Rahul) നാലാം മത്സരത്തിലും അവസരം നൽകുകയായിരുന്നു.
  • എന്നാൽ നാലാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പൂരാന് ഭാഗ്യമാണ് തുണയ്ക്കാതിരുന്നത്.
  • ബോളൊന്നും നേരിടാതെയാണ് താരം പുറത്തായത്.
  • റണ്ണൗട്ടിലൂടെയാണ് പൂരാൻ ഇന്നത്തെ മത്സരത്തിൽ. പുറത്തായത്.
IPL PBKS vs SRH : Nicholas Pooran ഡക്കിൽ വ്യത്യസ്ത റിക്കോർഡ് നേടി, ലോക ഒന്നാം നമ്പർ താരത്തെ ബഞ്ചിൽ ഇരുത്തിയാണ് പൂരാന് അവസരം കൊടുക്കുന്നതെന്ന് ആരാധകരുടെ വിമ‍ർശനം

Chennai : ഐപിഎഎൽ 2021 (IPL 2021) സീസണിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നമതായി പഞ്ചാബ് കിങ്സിന്റെ (Punjab Kings)  നിക്കോളാസ് പൂരാൻ (Nicholas Pooran) തന്നെ കാണും. പുരാൻ കഴിഞ്ഞ മൂന്ന് മത്സരത്തിലും മോശം പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലു പഞ്ചാബ് കിങ്സ് നായകൻ കെ.എൽ രാഹുൽ (KL Rahul) നാലാം മത്സരത്തിലും അവസരം നൽകുകയായിരുന്നു. 

എന്നാൽ നാലാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പൂരാന് ഭാഗ്യമാണ് തുണയ്ക്കാതിരുന്നത്. ബോളൊന്നും നേരിടാതെയാണ് താരം പുറത്തായത്. റണ്ണൗട്ടിലൂടെയാണ് പൂരാൻ ഇന്നത്തെ മത്സരത്തിൽ. പുറത്തായത്.

ALSO READ : Ipl 2021 Live update:പ്രായത്തെ അതിജീവിച്ച പ്രകടനം; 200 ന്റെ നിറവിൽ എം എസ്

ഹൈദരാബാദിന്റെ നായകൻ ഡേവിഡ് വാർണറുടെ മികച്ച് ഫീൽഡിങ്ങിന്റെ ഫലമായിട്ടാണ് പൂരാന് നാണക്കേഡിന്റെ റിക്കോർഡ് സ്വന്തമാക്കാൻ ഇടയാക്കിയത്. മത്സരസത്തിന്റെ എട്ടാം ഓവറിലാണ് പൂരാൻ പുറത്താകുന്നത്.

വെസ്റ്റ് ഇൻഡീസ് താരത്തിന്റെ സീസണിലെ മൂന്നാമത്തെ ഡക്കാണ് ഇന്ന് സ്വന്തമാക്കിയത. നാല് മത്സരങ്ങളിലായി താരം സീസണിൽ ഇതുവരെ നേടിയരിക്കുന്നത് 9 റൺസ് മാത്രം. എന്നാൽ പൂരാന്റെ റിക്കോർഡ് ഇതല്ല.

ALSO READ : RR vs DC : Sanju Samson കീപ്പിങ് താൻ പുലി തന്നെ, കാണാം താരത്തിന്റെ പറന്നുകൊണ്ടുള്ള ക്യാച്ച് - Video

ആദ്യ. മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ പുറത്തായി, രണ്ടാം മത്സരത്തിൽ രണ്ടാമത്തെ പന്തിലാണ ് പൂജ്യനായി മടങ്ങിയത്. മൂന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ താരം ഡക്കായില്ലെങ്കിലും എട്ട് ബോളിൽ 9 റൺസെടുത്ത് പുറത്തായി. എന്നാ. ഇന്ന് താരം ബോളൊന്നും നേരിടാതെയാണ് പുറത്തായത്.. ഇതാണ് വിൻഡീസ് താരത്തിന്റെ വ്യത്യസ്തമായ റിക്കോർഡ്.

ലോകത്തിലെ മികച്ച് ടി20 താരമായ ഡേവിഡ് മലാനെ ബഞ്ചിലിരുത്തി മൂന്ന് മത്സരത്തിൽ ഒരിക്കൽ പോലും മികച്ച പ്രകടനം കാഴ്ചവെക്കാത്ത പൂരാന് വീണ്ടും അവസരം കൊടുക്കന്നതിലാണ് ആരാധകർ അമർശം അറിയിക്കുകന്നത്.

ALSO READ : IPL 2021 RR vs PBKS : ഓട്ടോ റിക്ഷ തൊഴിലാളിയുടെ മകനിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ ലീഡ് ബോളറിലേക്ക്, ആരാണ് Chetan Sakariya ?

മത്സരത്തിൽ പഞ്ചാബിന് 9 വിക്കറ്റിന് തോൽപിച്ച് ഹൈദരാബാദ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് 120ത് റൺസിന് പുറത്താകുകയായിരുന്നു. 121 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടടത്തിലാണ് ഹൈദരാബാദ് അനയാസം മറികടന്നത്. എസ്ആർഎച്ചിനായി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റ് വീതം നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News