IPL 2024: ഐപിഎൽ പ്ലേ ഓഫ്; പന്ത് ആർസിബിയുടെ കോർട്ടിൽ, ഇനിയാണ് കളി

IPL 2024 Playoffs qualification scenario: അവസാന മത്സരത്തിൽ ലക്നൌവിനെതിരെ ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത് ആർസിബിയ്ക്ക് ഗുണകരമായി മാറി. 

Written by - Zee Malayalam News Desk | Last Updated : May 15, 2024, 12:12 PM IST
  • ലക്‌നൗവിനെതിരെ 19 റൺസിനായിരുന്നു ഡൽഹിയുടെ വിജയം.
  • ലക്‌നൗ വിജയിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ആർസിബിയ്ക്ക് കൈവിട്ടു പോകുമായിരുന്നു.
  • ആർസിബിയുടെ വിധി അറിയാൻ ആരാധകർ 18 വരെ കാത്തിരിക്കേണ്ടി വരും.
IPL 2024: ഐപിഎൽ പ്ലേ ഓഫ്; പന്ത് ആർസിബിയുടെ കോർട്ടിൽ, ഇനിയാണ് കളി

ഐപിഎല്ലിൽ പ്ലേ ഓഫ് സാധ്യത ശക്തമായി നിലനിർത്തി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് പരാജയപ്പെട്ടത് ആർസിബിയുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. ലക്‌നൗവിനെതിരെ 19 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. 

ലക്‌നൗ വിജയിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ആർസിബിയ്ക്ക് കൈവിട്ടു പോകുമായിരുന്നു. കാരണം ജയം ലക്‌നൗവിന് 14 പോയിന്റുകൾ സമ്മാനിക്കുമായിരുന്നു. വീണ്ടും ഒരു മത്സരം കൂടി അവശേഷിക്കുന്നതിനാൽ 16 പോയിന്റുകൾ നേടാൻ ലക്‌നൗവിന് അവസരമുണ്ടായിരുന്നു. എന്നാൽ പരാജയപ്പെട്ടതോടെ ആർസിബി ആദ്യ കടമ്പ കടന്നു കഴിഞ്ഞു. ആർസിബിയും എൽഎസ്ജിയും 14 പോയിന്റുകളുമായി ഫിനിഷ് ചെയ്താൽ ആർസിബിയ്ക്ക് റൺ റേറ്റിന്റെ ആനുകൂല്യത്തിൽ ലക്‌നൗവിനെ മറികടക്കാനാകും. ആർസിബിയ്ക്ക് +0.387 ആണ് റൺ റേറ്റ്. ലക്‌നൗവിനാകട്ടെ -0.787 റൺ റേറ്റാണുള്ളത്. 

ALSO READ: കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; നെയ്മർ കളിക്കുമോ?

ചില മത്സര ഫലങ്ങൾ കൂടി അനുകൂലമായാൽ ആർസിബിയ്ക്ക് പോയിന്റ് പട്ടികയിൽ മൂന്നാമതോ നാലാമതോ ഫിനിഷ് ചെയ്ത് പ്ലേ ഓഫിലേയ്ക്ക് മുന്നേറാൻ സാധിക്കും. അതിന് സൺ റൈസേഴ്‌സിന്റെ മത്സരങ്ങളും ആർസിബി - ചെന്നൈ പോരാട്ടത്തിന്റെ ഫലവും നിർണായകമാകും. 2 മത്സരങ്ങൾ അവശേഷിക്കുന്ന സൺറൈസേഴ്‌സ് ഒരു മത്സരത്തിൽ വിജയിച്ചാൽ ആർസിബി - ചെന്നൈ പോരാട്ടം അന്തിമ വിധിയെഴുതും. അങ്ങനെയെങ്കിൽ ആദ്യം ബാറ്റ് ചെയ്താൽ ആർസിബിയ്ക്ക് ചെന്നൈയെ 18 റൺസിനും രണ്ടാമത് ബാറ്റ് ചെയ്താൽ 18.1 ഓവറിലും വിജയിച്ചേ തീരൂ. 

അതേസമയം, സൺറൈസേഴ്‌സ് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാൽ ചെന്നൈയ്ക്കും ആർസിബിയ്ക്കും പ്ലേ ഓഫിലേയ്ക്ക് പ്രവേശനം ലഭിച്ചേക്കും. ഈ സാഹചര്യത്തിൽ ചെന്നൈ ആർസിബിയോട് പരാജയപ്പെട്ടാലും പ്ലേ ഓഫ് പ്രതീക്ഷകൾ അഅസ്തമിക്കില്ലെന്ന് ചുരുക്കം. എന്തായാലും മെയ് 18ന് നടക്കുന്ന ആർസിബി - ചെന്നൈ പോരാട്ടം ആവേശകരമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഡൽഹി ഇതുവരെ ടൂർണമെൻ്റിൽ നിന്ന് ഔദ്യോഗികമായി പുറത്തായിട്ടുമില്ല. പ്ലേ ഓഫ് അടുക്കവെ ഇനി കണക്കിലെ കളികൾക്കായി കാത്തിരിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News