IPL 2022 : കോവിഡ് ആശങ്കയിൽ ഐപിഎല്ലിൽ ഇന്ന് ഡൽഹി-പഞ്ചാബ് പേരാട്ടം; മത്സരത്തിന് മുന്നോടിയായി താരങ്ങളുടെ പരിശോധനാഫലം നിർണായകം

IPL 2022 covid 19 ഡൽഹി താരങ്ങളെ മത്സരദിനമായ ഇന്നും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മത്സരം മാറ്റിവെച്ചേക്കും.

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 04:04 PM IST
  • കോവിഡിനെ തുടർന്ന് പൂനെയിൽ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് വേദി മാറ്റി.
  • ഇന്ന് ഏപ്രിൽ 20ന് രാത്രി 7.30നാണ് മത്സരം.
  • ഡൽഹി താരങ്ങളെ മത്സരദിനമായ ഇന്നും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
  • പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മത്സരം മാറ്റിവെച്ചേക്കും
IPL 2022 : കോവിഡ് ആശങ്കയിൽ ഐപിഎല്ലിൽ ഇന്ന് ഡൽഹി-പഞ്ചാബ് പേരാട്ടം; മത്സരത്തിന് മുന്നോടിയായി താരങ്ങളുടെ പരിശോധനാഫലം നിർണായകം

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്സിനെ നേരിടും. കോവിഡ് ആശങ്കകൾ നിലനിൽക്കുന്നതിനിടെയാണ് ഡൽഹി- പഞ്ചാബ് പോരാട്ടം. കോവിഡിനെ തുടർന്ന് പൂനെയിൽ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് വേദി മാറ്റി. ഇന്ന് ഏപ്രിൽ 20ന് രാത്രി 7.30നാണ് മത്സരം.   

ഡൽഹി താരങ്ങളെ മത്സരദിനമായ ഇന്നും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മത്സരം മാറ്റിവെച്ചേക്കും. ഡൽഹി ക്യാപിറ്റൽസ് താരം മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ച് പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി  കോവിഡ് സ്ഥിരീകരിച്ചത്.  

ALSO READ : IPL 2022 : ഡൽഹി ക്യാപിറ്റൽസ് താരത്തിന് കോവിഡ്; ഐപിഎൽ ടൂർണമെന്റ് വീണ്ടും നിർത്തിവെക്കുമോ?

ഇതോടെ മത്സരം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ടീമിന്റെ ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 16ന് സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റിനും രോഗം ബാധിച്ചു. ഓസ്ട്രേലിയൻ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ടീം ഡോക്‌ടറായ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്‍റ്  ടീം മെമ്പറായ ആകാശ് മാനെ എന്നിവര്‍ക്കും ഏപ്രില്‍ 18ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരെ പ്രത്യേകം മാറ്റി പാർപ്പിച്ചിരിക്കുകയാണ്. നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രമേ ഇവര്‍ക്ക് തിരികെ ടീമിന്‍റെ ബയോ-ബബിളിലേക്ക് പ്രവേശനം സാധ്യമാകൂ. 

ഏപ്രില്‍ 15 മുതല്‍ എല്ലാ ദിവസവും ഡല്‍ഹി ടീം അംഗങ്ങള്‍ക്ക് RT-PCR പരിശോധന നടത്തുന്നുണ്ട്.. ഇന്നലെ നടത്തിയ പരിശോധനകളുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരദിനത്തിൽ നടത്തിയ RT-PCR പരിശോധനാ ഫലം ഏറെ നിര്‍ണായകമാണ്. 

ALSO READ : IPL 2022 : മുംബൈയുടെ രക്ഷകനായി അർജുൻ ടെൻഡുൽക്കർ എത്തുമോ? കമന്റുമായി സഹോദരി സാറാ ടെൻഡുൽക്കർ

ഏപ്രിൽ 18 തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിലാണ്  മിച്ചൽ മാർഷിന് കോവി‍ഡ് കണ്ടെത്തിയത്. തുടർന്ന് നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ചെങ്കിലും RT-PCR പരിശോധനയില്‍ ആദ്യം നെഗറ്റീവായിരുന്നു. തുടർന്ന്, വൈകിട്ടോടെ മിച്ചൽ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി എന്ന് ടീം ഔദ്യോഗികമായി അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News