Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 40 രൂപ

Kerala Gold Rate: ഇന്ന് സ്വർണത്തിന് 40 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയിട്ടുണ്ട്. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. 

Written by - Ajitha Kumari | Last Updated : Sep 28, 2024, 11:39 AM IST
  • സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറിയ സ്വർണവില ഇന്ന് ഇടിഞ്ഞു
  • ഇന്ന് സ്വർണത്തിന് 40 രൂപ കുറഞ്ഞിരിക്കുകയാണ്
  • ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയിട്ടുണ്ട്
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 40 രൂപ
തിരുവനന്തപുരം:  സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറിയ സ്വർണവില ഇന്ന് ഇടിഞ്ഞു.  ഇന്ന് സ്വർണത്തിന് 40 രൂപ കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയിട്ടുണ്ട്. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7095 ആയി.  
 
 
ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വർണത്തിന് വര്‍ധിച്ചത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് ഇടയ്ക്ക് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16 നാണ് വീണ്ടും 55,000 കടന്നത്. എന്നാൽ പിന്നീട് സ്വർണ്ണവില ഇടിഞ്ഞതോടെ സ്വർണവില 55000 താഴെയെത്തിയിരുന്നു. ഇതിനിടയിൽ വീണ്ടും സ്വർണവില 56000 കടന്നു. ഇന്നലെയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവില രേഖപ്പെടുത്തിയത്. 
കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്. 
 
 
ഈ മാസത്തെ സ്വർണവില അറിയാം...
 
സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.  സെപ്റ്റംബർ 1 ന് ഒരു പവന്‍ സ്വർണത്തിന്റെ വില 53560 ആയിരുന്നു. സെപ്റ്റംബർ 2 ന് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 53360 ആയിട്ടുണ്ട്. ശേഷം സെപ്റ്റംബർ 3,4,5 നും സ്വർണ വിലയിൽ ഒരു മാറ്റവുമില്ലാതെ 53360 തന്നെ തുടരുകയാണ് സെപറ്റംബർ 6 ന് 400 രൂപ വർധിച്ചു കൊണ്ട് സ്വർണവില 53760 ആയി സെപറ്റംബർ 7 ന് സ്വർണവില 320 കുറഞ്ഞ് 53440 ആയി സെപറ്റംബർ 8 നും വിലയിൽ മാറ്റമിലായിരുന്നു അതുപോലെ സെപ്റ്റംബർ 9 നും സ്വർണവിലയിൽ മാറ്റമില്ല.  
 
 
സെപ്റ്റംബർ 10 ന് സ്വർണവിലയിൽ മാറ്റമില്ലാതെ 53, 440 ആയിരുന്നു സെപ്റ്റംബർ 11 ന് 280 രൂപ വർധിച്ചു 53720 ആയിട്ടുണ്ട് സെപ്റ്റംബർ 12 ന് 80 രൂപ കുറഞ്ഞ് ഒരുപവന് 53640 ആയി തുടർന്ന് സെപ്റ്റംബർ 13 ന് 960 രൂപ വർധിച്ചു കൊണ്ട് 54,600 രൂപയിൽ എത്തിയിരുന്നു ശേഷം ഇന്ന് അതായത് സെപ്റ്റംബർ 14 ന് 320 രൂപ വർധിച്ചു കൊണ്ട് സ്വർണവില ഈ മാസത്തെ റെക്കോർഡ് നിരക്കായ 54920 ലും സെപ്റ്റംബർ 15 ന് മാറ്റമില്ലാതെ ഇതേ വില തുടരുകയും സെപ്റ്റംബർ 16 ന്120 രൂപ വർധിച്ചുകൊണ്ട് സ്വർണവില 55040 ഉം, സെപ്റ്റംബർ 17 ന് 120 രൂപ കുറഞ്ഞ് സ്വർണവില 54920 രൂപ ആയി, സെപ്റ്റംബർ 18 ന് 120 രൂപ കുറഞ്ഞ് 54800 ഉം, സെപ്റ്റംബർ 19 ന് 200 രൂപ കുറഞ്ഞ് 54600 ഉം, സെപ്റ്റംബർ 20 ന് 480 രൂപ ഉയർന്ന് 55,080 ആയി,  ആയി, സെപ്റ്റംബർ 21 ന് 600 രൂപ വർധിച്ച് 55,680 ഉം, സെപ്റ്റംബർ 22 ന് വിലയിൽ മാറ്റമില്ലാതെ 55, 680 തുടർന്നു. സെപ്റ്റംബർ 23 ന് വീണ്ടും 160 രൂപ വർധിച്ച് സ്വർണവില 55840 ആയി, സെപ്റ്റംബർ 24 ന് 160 രൂപ വർധിച്ചു കൊണ്ട് 56000 കടന്നു ഇന്നലെ സെപ്റ്റംബർ 25 ന് വീണ്ടും 480 രൂപ വർധിച്ചു കൊണ്ട് സ്വർണവില 56480 ആയി, ഇന്ന് സെപ്റ്റംബർ 26 ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്ന് അതായത് സെപ്റ്റംബർ 27 ന് സ്വർണവില 320 രൂപ വർധിച്ചു കൊണ്ട് 56,800 ൽ എത്തി, ഇന്ന് സെപ്റ്റംബർ 28 ന് 40 രൂപ കുറഞ്ഞ് 56, 760 എത്തി.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News