7th Pay Commission Latest Updates: ജൂലൈയിലെ ക്ഷാമബത്തയിൽ 3-4% വർധനവിനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 2024 മാർച്ചിൽ ക്ഷാമബത്ത 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയിരുന്നു.
7th Pay Commission: വർഷത്തിൽ രണ്ടു തവണയാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടേയും DA, DR വർധിപ്പിക്കുന്നത്. ആദ്യ വർദ്ധനവ് ജനുവരി മുതൽ ജൂൺവരെയും രണ്ടാമത്തേത് ജൂലൈ മുതൽ ഡിസംബർ വരെയുമുള്ള സമയത്തേതാണ്. ഇതിലൂടെ ഇവരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകും.
കേന്ദ്രസർക്കാർ ജീവനക്കാരെ കാത്തിരിക്കുന്നത് ഡബിൾ ബമ്പർ ദീപാവലി സമ്മാനങ്ങളാണ്. DA വർദ്ധനവ് പ്രഖ്യാപിച്ചാൽ ഇവരുടെ പ്രതിമാസ ശമ്പളത്തിലും പെൻഷനിലും വൻ വർധനവാണ് ഉണ്ടാകാൻ പോകുന്നത്.
ഏഴാം ശമ്പള കമ്മീഷനു കീഴിലുള്ള രണ്ടാം പാദം അതായത് ജൂലൈ മാസത്തെ ക്ഷാമബത്ത പ്രഖ്യാപനത്തിനായി കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുകയാണ്. കേന്ദ്രസർക്കാർ ഡിഎ വർദ്ധനവിനെ സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Salary Hike : കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ക്ഷാമബത്തയും വർഷത്തിൽ രണ്ടുതവണയാണ് പൊതുവെ വർധിപ്പിക്കുന്നത്. ഇതിലൂടെ ഇവരുടെ മാസ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാറുമുണ്ട്.
തൊഴിൽ മന്ത്രാലയം പ്രസിദ്ധീകരിച്ച എഐസിപിഐ നമ്പറുകളെ (AICPI Index) അടിസ്ഥാനമാക്കിയാണ് DA വർദ്ധനവ് തീരുമാനിക്കുന്നത്. മുൻവർഷത്തെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള എഐസിപിഐ സൂചിക നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ജനുവരിയിലെ വർദ്ധനവ് അതുപോലെ ജനുവരി മുതൽ ജൂൺ വരെയുള്ള എഐസിപിഐ സൂചിക നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ജൂലൈയിലെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുന്നത്.
2024 ജനുവരി മുതൽ 2024 ജൂൺ വരെയുള്ള AICPI സൂചിക നമ്പറുകളെ അടിസ്ഥാനമാക്കി 2024 ജൂലൈയിലെ പണപ്പെരുപ്പം 3%-4% ആയിരിക്കുമെന്നാണ് റിപ്പോർട്ട്. DA വർദ്ധന 3% ആണെങ്കിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മൊത്തം ക്ഷാമബത്ത 53 % ഉം ഇനി 4% ആണെങ്കിൽ 54% ആയിരിക്കും. DA, TR എന്നിവയിലും വർദ്ധനാവുണ്ടാകും.
ശമ്പള വർദ്ധനവിൻ്റെ കണക്കുകൂട്ടൽ: കേന്ദ്ര സർക്കാർ ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളം 18,000 രൂപയാണെന്ന് ജൂലൈയിൽ ക്ഷാമബത്തയിൽ 3% വർദ്ധനവ് വരുത്തിയാൽ അവരുടെ മാസ ശമ്പളത്തിൽ 540 രൂപ വർധിക്കും. ഇത് പ്രതിവർഷം 6,480 രൂപയുടെ അധിക വരുമാനം നൽകും. ഇനി 56,900 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് 3% ഡിഎ വർദ്ധനവ് നടന്നാൽ പ്രതിമാസ ശമ്പളം 1,707 രൂപയായും വാർഷിക ശമ്പളം 20,484 രൂപയായും വർദ്ധിക്കും.
ഇനി 50,000 രൂപ പ്രതിമാസ ശമ്പളമുള്ള ജീവനക്കാർക്ക് DA യിൽ 3% വർധനവുണ്ടായാൽ പ്രതിമാസ ശമ്പളത്തിൽ 1500 രൂപ കൂടി ലഭിക്കും. ഈ വർദ്ധനവ് പ്രതിവർഷം 18,000 രൂപയാകും. വ്യത്യസ്ത തലത്തിലുള്ള ജീവനക്കാർക്ക് അവരുടെ ശമ്പളത്തിനനുസരിച്ച് ഈ തുക വ്യത്യാസപ്പെടും
ഈ മാസമോ അല്ലെങ്കിൽ ഒക്ടോബറിലോ ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്ക് 2024 ഒക്ടോബർ മുതൽ ശമ്പള/പെൻഷനിൽ വലിയ വർദ്ധനവ് ലഭിക്കും. ഇതോടൊപ്പം ജൂലൈ മുതലുള്ള ഡിഎ അരിയർ തുകയും ലഭിക്കും. ഇത്തിലൂടെ ജീവനക്കാരുടെ ഒക്ടോബറിലെ വേതനത്തിൽ ഡബിൾ വർധനവുണ്ടാകും.
പെൻഷൻകാർക്കും അവരുടെ പ്രതിമാസ പെൻഷനിൽ വൻ വർധനവുണ്ടാകും. ഒരു പെൻഷൻകാരൻ്റെ അടിസ്ഥാന പെൻഷൻ 25,000 രൂപയാണെങ്കിൽ 50% നിരക്കിൽ നിലവിൽ 12,500 രൂപ ഇളവായി ലഭിക്കുന്നു. ഇനി DA നിരക്ക് 53 ശതമാനമായാൽ ഈ തുക 13,250 രൂപയായി ഉയരും
2024 ജനുവരിയിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 4% വർധിപ്പിച്ചു. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 50% ആയി ഉയർന്നിരുന്നു.
വർധിച്ചുവരുന്ന വിലക്കയറ്റവും ചെലവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷാവർഷം ക്ഷാമബത്തയിൽ സർക്കാർ വർദ്ധനവ് കൊണ്ടുവരാറുണ്ട്. ഇതിലൂടെ ജീവനക്കാരുടെ ശമ്പള ഘടനയിൽ വർഷത്തിൽ രണ്ടു തവണ വർദ്ധനവുണ്ടാകും.