Sun Transit in October: നവരാത്രിക്ക് ശേഷം ഇവരുടെ ജീവിതം മാറിമറിയും; സൂര്യന്റെ രാശിമാറ്റത്തോടെ ഭാ​ഗ്യമുറപ്പ്

ഒക്ടോബർ 3ന് ആണ് ഈ വർഷം നവരാത്രി ആഘോഷം തുടങ്ങുന്നത്. ഒക്ടോബര്‍ 12ന് അവസാനിക്കും. ഈ ആഘോഷങ്ങൾക്ക് പിന്നാലെ സൂര്യൻ അതിന്റെ രാശിമാറുകയാണ്.

 

1 /5

ഒക്ടോബർ 17ന് സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കും. ഈ കാലയളവിൽ ചില രാശികള്‍ക്ക് വലിയ ഭാ​ഗ്യങ്ങൾ ലഭിക്കും. കരിയറിലും ബിസിനസിലും ഇവർക്ക് നേട്ടങ്ങളും ലഭിക്കും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നോക്കാം.  

2 /5

മേടം - സൂര്യന്റെ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങളേകും. വൈവാഹിക ജീവിതത്തില്‍ സന്തോഷമുണ്ടാകും. ജീവിതപങ്കാളിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. ആ​ഗ്രഹിച്ചതൊക്കെ സ്വന്തമാക്കാൻ സാധിക്കുന്ന സമയം കൂടിയാണിത്.   

3 /5

കര്‍ക്കടകം - കര്‍ക്കടകം രാശിക്കാർക്ക് ജീവിതത്തില്‍ സുഖസൗകര്യങ്ങളും സന്തോഷവും വര്‍ധിക്കും. വീടോ വസ്തുവോ വാങ്ങാനുള്ള സാധ്യതയുണ്ട്. സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ ലഭിച്ചേക്കാം. കരിയറിലും വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ശമ്പളവര്‍ധനയ്ക്ക് സാധ്യതയുണ്ട്. ബിസിനസുകാർക്കും സമയം അനുകൂലമാണ്.  

4 /5

ധനു - ധനു രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം ഗുണകരമാണ്. ഈ കാലയളവില്‍ വരുമാനത്തില്‍ വര്‍ധനയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ രൂപപ്പെടും. സാമ്പത്തികപ്രശ്‌നങ്ങള്‍ അവസാനിക്കും. ബിസിനസുകാര്‍ക്ക് പുതിയ കരാറുകളോ പ്രോജക്ടുകളോ ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാകും  

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola