Sunil Chhetri: പ്രായം തളര്‍ത്താത്ത പോരാളി; വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് സുനില്‍ ഛേത്രി

Sunil Chhetri opens up on retirement: 2023 സാഫ് കപ്പില്‍ 5 ഗോളുകളുമായി ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും ഛേത്രി നേടിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 03:06 PM IST
  • ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമാണ് സുനില്‍ ഛേത്രി.
  • ഫുട്ബോളിനോടുള്ള ഛേത്രിയുടെ അഭിനിവേശം ഇപ്പോഴും അതേപടി നിലനില്‍ക്കുകയാണ്.
  • 2023 സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ വീരഗാഥയ്ക്ക് ചുക്കാന്‍ പിടിച്ചത് ഛേത്രിയായിരുന്നു.
Sunil Chhetri: പ്രായം തളര്‍ത്താത്ത പോരാളി; വിരമിക്കലിനെ കുറിച്ച് മനസ് തുറന്ന് സുനില്‍ ഛേത്രി

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ് നായകന്‍ സുനില്‍ ഛേത്രി. പ്രായം 38ല്‍ എത്തി നില്‍ക്കുമ്പോഴും കാല്‍പ്പന്ത് കളിയോടുള്ള ഛേത്രിയുടെ അഭിനിവേശം ഇപ്പോഴും വീര്യം ചോരാതെ അതേപടി നിലനില്‍ക്കുകയാണ്. അടുത്തിടെ പൂര്‍ത്തിയായ സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ വീരഗാഥയ്ക്ക് ചുക്കാന്‍ പിടിച്ചത് ഛേത്രിയായിരുന്നു. 2023 സാഫ് കപ്പില്‍ 5 ഗോളുകളുമായി ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും ഛേത്രി സ്വന്തമാക്കിയിരുന്നു. 

ഇപ്പോള്‍ ഇതാ വിരമിക്കലിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സുനില്‍ ഛേത്രി. ഇപ്പോള്‍ വളരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്നുണ്ട്. എന്നാണോ ഇക്കാര്യത്തില്‍ മറിച്ചൊരു ചിന്താഗതി ഉണ്ടാകുന്നത് അന്ന് കളി അവസാനിപ്പിക്കും. എന്നാല്‍ അത് എപ്പോഴായിരിക്കും എന്ന് തനിയ്ക്കറിയില്ലെന്ന് ഛേത്രി പറഞ്ഞു. 

ALSO READ: മെസ്സിയെയല്ല കേരളത്തിലെ കുട്ടികൾ ഇന്ത്യക്കായി കളിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്; നിലപാടിൽ മാറ്റിമില്ല, ഖേദിക്കുന്നുമില്ല: അഷിഖ് കുരുണിയൻ

ഏഷ്യന്‍ കപ്പ് വരാനിരിക്കെ ഇന്ത്യയ്ക്ക് മികച്ച ഏഷ്യന്‍ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള അവസരം വേണമെന്ന് ഛേത്രി പറഞ്ഞു. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ റാങ്കിംഗില്‍ ആദ്യ ആറോ ഏഴോ സ്ഥാനങ്ങളിലുള്ള ഏതെങ്കിലും ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനുള്ള അവസരം ആവശ്യമാണ്. അത്തരമൊരു അവസരം ലഭിച്ചാല്‍ മാത്രമേ ഇന്ത്യന്‍ ടീമിന് ഏതൊക്കെ മേഖലകളില്‍ മികവ് വര്‍ധിപ്പിക്കണമെന്ന് മനസിലാക്കാന്‍ കഴിയൂവെന്നും ഛേത്രി പറഞ്ഞു. 

ഇറാന്‍, ജപ്പാന്‍, സൗദി അറേബ്യ എന്നീ ടീമുകളുമായി ഇന്ത്യയ്ക്ക് സൗഹൃദ മത്സരം കളിക്കാന്‍ അവസരം ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് ഛേത്രി പറഞ്ഞു. കാരണം, ഈ ടീമുകളോട് മത്സരിച്ച് സ്വയം വിലയിരുത്താന്‍ സാധിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയയുടെ ലെവല്‍ എന്താണെന്ന് മനസിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ കപ്പില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ കരുത്തരായ എതിരാളികള്‍.

വലിയ ടൂര്‍ണമെന്റുകളില്‍ മികച്ച ടീമുകളുമായി ഏറ്റുമുട്ടാനിറങ്ങും മുമ്പ് കുറഞ്ഞത് നാല് ആഴ്ചത്തെ ക്യാമ്പ് ആവശ്യമുണ്ട്. എന്നാല്‍, അഞ്ച് ദിവസത്തെ നാഷണല്‍ ക്യാമ്പ് കൊണ്ട് മാത്രം വലിയ ടൂര്‍ണമെന്റുകള്‍ക്ക് തയ്യാറെടുക്കാന്‍ കഴിയില്ല. ഓസ്‌ട്രേലിയയെ പോലെ മികച്ച ഒരു ടീമിനെതിരെ ഇറങ്ങുന്നതിന് മുമ്പ് ഐഎസ്എല്ലിനേക്കാള്‍ മികച്ച ലെവലില്‍ കളിക്കേണ്ടത് ആവശ്യമാണ്. ഇതിനെല്ലാം സമയം ആവശ്യമാണെന്നും ഛേത്രി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News