ഫ്‌ലോറിഡ: ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ പരമ്പരയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാകുമെന്നിരിക്കെ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജിയണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
അവസാന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം ഇന്ത്യന്‍ യുവനിര അനായാസമായാണ് മറികടന്നത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പവര്‍ പ്ലേയില്‍ 66 റണ്‍സാണ് ഇന്ത്യ നേടിയത്. 10-ാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100 കടന്നു. ഇരുവരും അര്‍ധ സെഞ്ച്വറിയും കടന്ന് മുന്നേറിയപ്പോള്‍ റെക്കോര്‍ഡ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് പിറന്നത്. 165 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയ്‌സ്വാളും ഗില്ലും പടുത്തുയര്‍ത്തിയത്. ഗില്‍ 47 പന്തില്‍ 77 റണ്‍സ് നേടിയപ്പോള്‍ ജയ്‌സ്വാള്‍ 51 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ഇന്നും മികവ് പുലർത്തിയാൽ വിൻഡീസിന് കാര്യങ്ങൾ എളുപ്പമാകില്ല.
ALSO READ: ഋഷഭ് പന്ത് പരിശീലനം തുടങ്ങി; 140 കി.മീ വേഗവും പ്രശ്‌നമല്ല, അമ്പരന്ന് മെഡിക്കല്‍ സ്റ്റാഫ്
സാധ്യതാ ടീം
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ബ്രാന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്സ്, ഷായ് ഹോപ്പ്, നിക്കോളാസ് പൂരന്‍ (WK), റോവ്മാന്‍ പവല്‍ (C), ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്ത്, അകേല്‍ ഹൊസൈന്‍, ഒബേദ് മക്കോയ്, ഒഷെയ്ന്‍ തോമസ്, ജോണ്‍സണ്‍ ചാള്‍സ്, റോസ്റ്റണ്‍ ചേസ്, അല്‍സാരി ജോസഫ്
ഇന്ത്യന്‍ ടീം : യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (C), സഞ്ജു സാംസണ്‍ (WK), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്, ഇഷാന്‍ കിഷന്‍ ആവേശ് ഖാന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...