മുംബൈ : ശ്രീലങ്കയ്ക്കെതിരെയുള്ള ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തിൽ രണ്ട് റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് സ്വന്തമാക്കി ശിവം മാവിയാണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് 160 റൺസെടുക്കാനെ സാധിച്ചുള്ളൂ.
ടോസ് നേടിയ ലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. ഓപ്പണർ ഇഷാൻ കിഷൻ ഒഴികെ ഇന്ത്യയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞപ്പോൾ മധ്യനിരയിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്നാണ് പ്രതിരോധിക്കാവുന്ന സ്കോറിലേക്ക് ഉയർത്തിയ. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മൂന്ന് മുന്നേറ്റ താരങ്ങളാണ് ലങ്കൻ സ്പിന്നർമാർ കറക്കി വീഴ്ത്തിയത്. സഞ്ജുവിന് അഞ്ച് റൺസ് മാത്രം നേടാൻ സാധിച്ചുള്ളു.
ALSO READ : Rishabh Pant Health Update: ഋഷഭ് പന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, ICUവിൽ നിന്ന് വാർഡിലേക്ക് മാറ്റി
That's that from the 1st T20I.#TeamIndia win by 2 runs and take a 1-0 lead in the series.
Scorecard - https://t.co/uth38CaxaP #INDvSL @mastercardindia pic.twitter.com/BEU4ICTc3Y
— BCCI (@BCCI) January 3, 2023
15-ാം ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ തകർച്ച പടുക്കുഴിൽ നിൽക്കുമ്പോഴാണ് ഹൂഡയും അക്സർ പട്ടേലും ചേർന്ന് ഇന്ത്യൻ സ്കോർ ബോർഡ് 160 കടത്തുന്നത്. അവസാന ഓവറുകളിൽ ഇരുവരും ചേർന്ന് 68 റൺസിന്റെ ഇന്നിങ്സ് സമ്മർദ്ദത്തിന്റെ ഇടയിൽ സൃഷ്ടിച്ചത്. 23 പന്തിൽ നാല് സിക്സറുകളും ഒരു ഫോറുമായി ദീപക് ഹൂഡ 41 റൺസെടുത്തു. 20 പന്തിൽ 30 റൺസെടുത്ത അക്സർ പട്ടേൽ മികച്ച പിന്തുണയാണ് ഹൂഡയ്ക്ക് നൽകിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ മുതൽ തന്നെ പിഴച്ചു. അരങ്ങേറ്റക്കാരനായി ശിവ മാവിയുടെ വേഗതയിൽ പതറി പോകുകയായിരുന്നു ശ്രീലങ്കയുടെ മുന്നേറ്റ താരങ്ങൾ. ലങ്കൻ നായകൻ ദാസൺ ഷാനക 45 റൺസെടുത്ത സന്ദർശകർക്ക് വിജയപ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യയുടെ പേസ് അറ്റാക്കിൽ ആ പ്രതീക്ഷ അവസാനിക്കുകയായിരുന്നു. ശിവം മാവിക്ക് പുറമെ ഇന്ത്യൻ പേസർമാരായ ഉമ്രാൻ മാലിക്, ഹർഷാൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കുകയും ചെയ്തു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ജനുവരി അഞ്ചാം തീയതി പൂണെയിൽ വെച്ചാണ് പരമ്പയിൽ അടുത്ത മത്സരം. ശേഷം രാജ്കോട്ടിൽ വെച്ച് പരമ്പരയിലെ മൂന്നാമത്തെ മത്സരവും സംഘടിപ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...