India vs Sri Lanka 2nd Test : ബെംഗളൂരു ടെസ്റ്റ്; റിഷഭ് പന്ത് കപിൽ ദേവിന്റെ 40 വർഷത്തെ റിക്കോർഡ് തകർത്തു

Rishabh Pant 28 പന്തിലാണ്  ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ അതിവേഗത്തിൽ അർധ സെഞ്ചുറി നേടിയത്.

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 07:14 PM IST
  • കപിൽ ദേവിന്റെ 40 വർഷത്തെ റിക്കോർഡാണ് റിഷഭ് പന്ത് തകർത്തത്.
  • 28 പന്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ അതിവേഗത്തിൽ അർധ സെഞ്ചുറി നേടിയത്.
  • ശ്രീലങ്കയ്ക്കെതിരെ ബെംഗളൂരുവിൽ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിലാണ് പന്തിന്റെ നേട്ടം.
  • രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി അഞ്ചാമനായി എത്തിയ താരം രണ്ട് സിക്റുകളുടെയും ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കപിൽ ദേവിന്റെ റെക്കോർഡ് ഭേദിച്ചത്.
India vs Sri Lanka 2nd Test : ബെംഗളൂരു ടെസ്റ്റ്;  റിഷഭ് പന്ത് കപിൽ ദേവിന്റെ 40 വർഷത്തെ റിക്കോർഡ് തകർത്തു

ബെംഗളൂരു : ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായി റിഷഭ് പന്ത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ 40 വർഷത്തെ റിക്കോർഡാണ് റിഷഭ് പന്ത് തകർത്തത്. 28 പന്തിലാണ്  ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ അതിവേഗത്തിൽ അർധ സെഞ്ചുറി നേടിയത്.

ശ്രീലങ്കയ്ക്കെതിരെ ബെംഗളൂരുവിൽ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിലാണ് പന്തിന്റെ നേട്ടം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി അഞ്ചാമനായി എത്തിയ താരം രണ്ട് സിക്റുകളുടെയും ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കപിൽ ദേവിന്റെ റെക്കോർഡ് ഭേദിച്ചത്. അതേസമയം തൊട്ടടുത്ത ഓവറിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പുറത്താകുകയും ചെയ്തു.

ALSO READ : Viral Video : ABD... ABD.. ആർത്തുവിളിച്ച് ആരാധകർ; വൈറലായി വിരാട് കോലിയുടെ പ്രതികരണം

1982 പാകിസ്ഥാനെതിരെ കറാച്ചിയിലാണ് കപിൽ തന്റെ റിക്കോർഡ് സ്ഥാപിക്കുന്നത്. 30 പന്തിലായിരുന്നു ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് സമ്മാനിച്ച് ക്യാപ്റ്റന്റെ റെക്കോർഡ്. അതേസമയം മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് ഒരു ഇന്നിങ്സിനും 86 റൺസിനും തോൽക്കുകയായിരുന്നു.

ബെംഗളൂരു ടെസ്റ്റിൽ രണ്ടാം ദിനത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ സന്ദർശകരെ 109 റൺസിന് പുറത്താക്കി. 86ന് ആറ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച  ലങ്കയുടെ ബാക്കി വിക്കറ്റുകൾ 23 റൺസിനിടെ ഇന്ത്യൻ ബോളർമാർ പിഴിതെടുക്കുകയായിരുന്നു. 

ALSO READ : IPL 2022 : ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ജേഴ്സി ഇന്റർനെറ്റിൽ ലീക്കായി

മറുപടി ബാറ്റിങിനെറിയ ഇന്ത്യക്കും അത്രയ്ക്കും ശുഭകരമായ തുടക്കമല്ലായിരുന്നു. 200 റൺസിനിടെ ഇന്ത്യയുടെ 5 വിക്കറ്റുകൾ നഷ്ടമായി. 13 റൺസെടുത്ത് പുറത്തായ കോലി വീണ്ടും ആരാധകരെ നിരാശപ്പെടുത്തി. ശ്രയസ് ഐയ്യരും രവീന്ദ്ര ജഡേജയുമാണ് നിലവിൽ ക്രീസിലുള്ളത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News