India vs Australia : ടി20 കാണാനും ആളില്ല; കാര്യവട്ടത്ത് കസേരകൾ ഒഴിഞ്ഞു കിടക്കുന്നു

India vs Australia Thiruvananthapuram T20I : നേരത്തെ ഈ വർഷം നടന്ന ഇന്ത്യ ശ്രീലങ്ക മത്സരം കാണാനും ആരുമില്ലായിരുന്നു

Written by - Jenish Thomas | Last Updated : Nov 26, 2023, 09:04 PM IST
  • ടിക്കറ്റ് വില കുറച്ചിട്ടും കൂടുതൽ കാണികളെ എത്തിക്കാൻ സംഘാടകർക്ക് സാധിച്ചില്ല.
  • നേരത്തെ ഈ വർഷം ജനുവരിയിൽ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനും കാണികൾ ഇതിലും കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
  • 55,000 സീറ്റാണ് കാര്യവട്ടം ഗ്രൂൻഫീൽഡ് സ്റ്റേഡിയത്തിന്റെ ആകെ സീറ്റുകളുടെ എണ്ണം
India vs Australia : ടി20 കാണാനും ആളില്ല; കാര്യവട്ടത്ത് കസേരകൾ ഒഴിഞ്ഞു കിടക്കുന്നു

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം കാണാനും ആളില്ല. സ്റ്റേഡിയത്തിലെ ഒന്ന് രണ്ട് പവലിയനുകൾ ഒഴിച്ച് മിക്ക ഇടങ്ങളും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് കാണാം. ടിക്കറ്റ് വില കുറച്ചിട്ടും കൂടുതൽ കാണികളെ എത്തിക്കാൻ സംഘാടകർക്ക് സാധിച്ചില്ല. നേരത്തെ ഈ വർഷം ജനുവരിയിൽ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനും കാണികൾ ഇതിലും കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ലങ്കയ്ക്കെതിരെയുള്ള ഏകദിന മത്സരത്തിനായി 1,500 രൂപയായിരുന്നു സംഘാടകർ നിശ്ചിയിരുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. എന്നാൽ ആകെ മത്സരം കാണാൻ എത്തിയത് മൂവായിരത്തോളം പേർ മാത്രമായിരുന്നു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 മത്സരത്തിനും സംഘാടകർ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിരുന്നതും 1,500 രൂപയായിരുന്നു.

ALSO READ : India vs Australia : ഇന്ത്യ- ഓസ്‌ട്രേലിയ ടി20 മത്സരം; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

ലങ്കയ്ക്കതിരെയുള്ള ഏകദിനത്തിൽ കാണികൾ കുറഞ്ഞ സാഹചര്യത്തിലും അത് തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലുമാണ് ഇത്തവണ സംഘാടകർ ടിക്കറ്റ് വില കുറച്ചത്. എന്നിട്ടും സ്റ്റേഡിയം നിറയ്ക്കാൻ സംഘാടകർക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയും ഏകദിനത്തെയും സംഘാടകർ പഴിച്ചാരിയെങ്കിൽ ഇത്തവണ എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്ന് കാത്തിരിക്കാം.

750, 2,0000, 5,000, 10,000 എന്നിങ്ങിനെയാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് സംഘാടകർ നിശ്ചിയിച്ചിരുന്ന ടിക്കറ്റ് നിരക്ക്. സ്കൂൾ വിദ്യാർഥികൾക്ക് 375 രൂപയ്ക്ക് എന്ന നിരക്കിലും സംഘാടകർ ടിക്കറ്റ് ഏർപ്പെടുത്തിരുന്നു. 55,000 സീറ്റാണ് കാര്യവട്ടം ഗ്രൂൻഫീൽഡ് സ്റ്റേഡിയത്തിന്റെ ആകെ സീറ്റുകളുടെ എണ്ണം.

അതേസമയം മത്സരത്തിൽ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങനയിച്ചു. ഓപ്പണർമാരായ യശ്വസ്വി ജയ്സ്വാൾ, റുതുരാജ് ഗെയ്ക്ക്വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അർധ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യമാണ് ഒരുക്കിയിരിക്കുന്നത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുക്കുകയായിരുന്നു ഇന്ത്യ. കാര്യവട്ടത്ത് നടക്കുന്ന ആറാമത്തെ രാജ്യാന്തര ക്രിക്കറ്റ് മത്സരമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News