തിരുവനന്തപുരം : ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യ ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയം തുടരാനാണ് ഇന്ത്യ ഇന്ന് ഞായറാഴ്ച കാര്യവട്ടത്ത് ഇറങ്ങുന്നത്. അതേസമയം ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് മേൽ തങ്ങൾ സ്ഥാപിച്ച ആധിപത്യം തിരിച്ചെത്തിക്കാനാകും ഓസ്ട്രേലിയ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രണ്ടാം മത്സരത്തിന് ഇറങ്ങുക. രാജ്യാന്തര ക്രിക്കറ്റിന് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്ന ആറാമത്തെ മത്സരമാണിത്. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്ക് മത്സരത്തിന്റെ ടോസ് വീഴും
ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചായതിനാൽ ബോളിങ്ങ് കൂടുതൽ ശക്തിപ്പെടുത്താനാകും ഇന്ത്യ ശ്രമിക്കുക. അതേസമയം സ്ഥിരിതയ്ക്കായി വിജയ ഇലവനെ ഇന്ത്യ നിലനിർത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഇഷാൻ കിഷൻ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, റിങ്കും സിങ് എന്നിവർക്കൊപ്പം ബാക്കി ബാറ്റർമാരു പ്രകടന മികവ് പുറത്തെടുത്ത കംഗാരുക്കൾക്ക് ഇന്ത്യയെ പിടിച്ചുകെട്ടാൻ സാധിക്കില്ല.
ALSO READ : Minnu Mani: ഇത് പുതുചരിത്രം! മലയാളി ക്രിക്കറ്റ് താരം മിന്നു മണി ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ
ഇന്ത്യയുടെ സാധ്യത ഇലവൻ - റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ.
ഓസീസാകാട്ടെ തങ്ങളുടെ ടീമിനെ ഒന്നും കൂടി മെച്ചപ്പെടുത്താൻ ശ്രമിച്ചേക്കും. വിശാഖപട്ടത്ത് ബാറ്റിങ്ങിൽ ഓസ്ട്രേലിയ മികവ് പുലർത്തിയപ്പോൾ ബോളിങ്ങിൽ പിന്നോട്ട് പോയി. നിർണായക ഓവറുകളിൽ റൺസ് വിട്ടു നൽകുന്നതായിരുന്നു ഓസീസ് കഴിഞ്ഞ മത്സരത്തിൽ നേരിട്ട പ്രധാന വെല്ലുവിളി. അതേസമയം ലോകകപ്പിലെ സൂപ്പർ താരങ്ങളായ ട്രാവിസ് ഹെഡ്ഡും ഗ്ലെൻ മാക്സ്വലും പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടേക്കും.
ഓസ്ട്രേലിയയുടെ സാധ്യത ഇലവൻ - ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇൻഗ്ലിസ്, മാർക്കസ് സ്റ്റോയിൻസ്, ഗ്ലെൻ മാക്സ്വെൽ, മാത്യു വെയ്ഡ്, സീൻ അബോട്ട്, നഥാൻ എല്ലിസ്, ജേസൺ ബെഹ്രെൻഡോർഫ്. തൻവീ സങ്ഗാ
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുന്ന ആറാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണ് ഇന്നത്തേത്. കാര്യവട്ടത്ത് അരങ്ങേറിയ അഞ്ചിൽ നാല് മത്സരവും ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് ടി20ക്കും രണ്ട് ഏകദിന മത്സരങ്ങൾക്കുമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇന്ത്യയുടെ രാജ്യാന്തര മത്സരത്തിന് വേദിയായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.