അഹമ്മദബാദ് : ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നാലമത്തെയും അവസാനത്തേതുമായ മത്സരം സ്റ്റീവ് സ്മത്ത് തന്നെ നയിക്കുമെന്ന് ഓസ്ട്രേലിയ സ്ഥിരീകരിച്ചു. മാർച്ച് ഒമ്പതിന് അഹമ്മദബാദിൽ വെച്ചാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം നടക്കുക. ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മൻസ് തന്റെ അമ്മയുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് സ്മിത്ത് നായക സ്ഥാനം ഏറ്റെടുത്തത്. നിലവിൽ 2-1ന് പരമ്പരയിൽ ഇന്ത്യ മുന്നിലാണ്.
ഡൽഹിയിൽ വെച്ച് നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന് ശേഷമാണ് അമ്മയുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് കമ്മൻസ് ഡിസ്നിയിലേക്ക് മടങ്ങിയത്. ഓസീസ് ക്യാപ്റ്റന്റെ അമ്മ മരിയ സ്തനാർബുദത്തെ തുടർന്ന് പാലിയേറ്റീവ് കെയർ വിഭാഗത്തിലാണ്. ഏകദിന മത്സരത്തിലും കമ്മൻസ് ഓസ്ട്രേലിയയ്ക്കൊപ്പം ചേരുമെന്ന് സംശയമാണ്.
Steve Smith - Australian Test Captain in Photoshoot. pic.twitter.com/600vJbOo6S
— Johns. (@CricCrazyJohns) February 28, 2023
കമ്മിൻസിന്റെ അഭാവത്തിൽ ഓസീസ് ടീമിനെ നയിച്ച സ്മിത്ത് ഇൻഡോറിൽ വെച്ച് നടന്ന മൂന്നാം മത്സരത്തിൽ ആതിഥേയരെ തോൽപ്പിച്ചിരുന്നു. അവസാന മത്സരത്തിലും സ്മിത്ത് തന്നെ ഓസ്ട്രേലിയ നയിക്കുമ്പോൾ പരമ്പര സമനിലയിൽ പിരിയുമെന്ന പ്രതീക്ഷയിലാണ് കംഗാരുക്കൾ. കമ്മിൻസ് തിരികെ ഓസീസ് ടീമിനൊപ്പം ചേരുമോ എന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയും സ്മിത്ത് തന്നെ ഓസ്ട്രേലിയയെ നയിച്ചേക്കും.
Steve Smith as a Test captain in India:
Matches - 5
Won - 2
Lost - 2
Draw - 1A record to remember for his lifetime considering how tough it is to win in India in the last decade. pic.twitter.com/5SB7aTkLYl
— Johns. (@CricCrazyJohns) March 3, 2023
അതേസമയം പരമ്പര ആരംഭിക്കുന്നതിന് മുമ്പ് ഓസീസ് ടീമിന് വിണ്ടും പരിക്ക് വെല്ലുവിളി ശ്രഷ്ടിക്കുകയാണ്. പേസർ ജൈ റിച്ചാർഡ്സൺ പേശി വലിവനെ തുടർന്ന് പരമ്പരയിൽ നിന്നും പിന്മാറി. ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിനിടെയാണ് പേസർക്ക് ഇടത് കൈക്ക് പേശി വലിവ് ഉണ്ടായിരിക്കുന്നത്. റിച്ചാർഡ്സണിന് പകരം നഥാൻ എല്ലിസ് ഓസീസ് ടീമിൽ ഇടം നേടി. മാർച്ച് 17നാണ് ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...