ഹരാരെ: ഇന്ത്യ - സിംബാബ്‌വെ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. നിലവില്‍ 3-1ന് ഇന്ത്യ മുന്നിലാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4.30നാണ് മത്സരം ആരംഭിക്കുക.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ കാലിടറിയെങ്കിലും പിന്നീട് നടന്ന മൂന്ന് മത്സരങ്ങളില്‍ ശക്തമായ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമിനെയാണ് കാണാനായത്. സീനിയര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യുവതലമുറ താരങ്ങള്‍ക്ക് ടീമില്‍ ഇടംനേടാന്‍ മികച്ച അവസരമാണ് ലഭിച്ചത്. അഭിഷേക് ശര്‍മ്മ, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ലഭിച്ച അവസരം പരമാവധി മുതലാക്കുകയും ചെയ്തു.
ALSO READ: 'ഫോഴ്സാ കൊച്ചി'; പൃഥ്വിരാജിന്റെ ഫുട്ബോൾ ക്ലബ്ബിന്റെ പേര് പുറത്ത് വിട്ടു
അതേസമയം, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ശിവം ദുബെ എന്നിവര്‍ക്ക് ഈ പരമ്പരയില്‍ കാര്യമായി അവസരം ലഭിച്ചില്ല. ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ സഞ്ജുവും ജയ്സ്വാളുമാകട്ടെ സിംബാബ്‌വെയ്ക്ക് എതിരായ പരമ്പരയിലെ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായാണ് ടീമിനൊപ്പം ചേർന്നത്. ഈ സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിനും പരാഗിനും സ്ഥാനക്കയറ്റം ലഭിച്ചേക്കാനാണ് സാധ്യത. മറുഭാഗത്ത്, സിംബാബ്‌വെ നായകന്‍ സിക്കന്ദര്‍ റാസ തന്റെ ടീമിന്റെയും ബാറ്റ്‌സ്മാന്‍മാരുടെയും പ്രകടനത്തില്‍ തീര്‍ത്തും നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ബാറ്റിംഗിലെയും ബൗളിംഗിലെയും പോരായ്മകൾക്ക് പുറമെ ഫീൽഡിംഗിലും സിംബാബ്വെ താരങ്ങൾ തീർത്തും നിരാശാജനകരമായ പ്രകടനമാണ് കാഴ്ചവെച്ചത്.
നാലാം ടി20യ്ക്ക് സമാനമായി ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന പിച്ച് തന്നെയാകും അവസാന മത്സരത്തിലും ഹരാരെയിൽ ഒരുക്കിയിരിക്കുന്നത്. മഴ ഭീഷണിയില്ലാത്തതിനാൽ തന്നെ മത്സരം മുഴുവൻ ഓവറുകളും പൂർത്തിയാക്കാനാകുമെന്നാണ് റിപ്പോർട്ട്.
സാധ്യതാ ടീം
ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (C), യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ്മ, റിയാന്‍ പരാഗ്, ശിവം ദുബെ, സഞ്ജു സാംസണ്‍ (WK), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, തുഷാര്‍ ദേശ്പാണ്ഡെ, മുകേഷ് കുമാര്‍.
സിംബാബ്വെ: വെസ്ലി മധേവെരെ, തദിവാനഷെ മരുമണി / ഇന്നസെന്റ് കയ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (C), ഡിയോണ്‍ മയേഴ്സ്, ജോനാഥന്‍ കാംബെല്‍, ക്ലൈവ് മദാന്‍ഡെ (WK), ഫറാസ് അക്രം, റിച്ചാര്‍ഡ് നഗാരവ, ബ്ലെസിംഗ് മുസരബാനി, ടെന്‍ഡായി ചതാര.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.