ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായാണ് ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനത്തേയ്ക്ക് എത്തുന്നത്.
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കാന്‍ ഗൗതം ഗംഭീറിനെ ക്ഷണിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ആധുനിക ക്രിക്കറ്റ് അതിവേഗം വളരുകയാണ്. തന്റെ കരിയറില്‍ ഉടനീളം വ്യത്യസ്ത റോളുകളില്‍ മികവ് പുലര്‍ത്തുകയും പ്രതിസന്ധികള്‍ തരണം ചെയ്യുകയും ചെയ്തതിനാല്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാന്‍ ഏറ്റവും അനുയോജ്യമായ വ്യക്തി ഗൗതമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ടീം ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും വിപുലമായ അനുഭവ സമ്പത്തും ഒരുപോലെ ആവേശകരവും ഈ കോച്ചിംഗ് റോള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തെ അനുയോജ്യനുമാക്കുന്നു. ഈ പുതിയ യാത്രയില്‍ അദ്ദേഹത്തിന് പരിപൂര്‍ണ്ണമായ പിന്തുണ ഉറപ്പ് നല്‍കുന്നു'. ജയ്ഷാ എക്‌സില്‍ കുറിച്ചു.
ALSO READ: സഞ്ജുവും ജയ്സ്വാളും ദുബെയുമെത്തി; ഇന്ത്യ - സിംബാബ്‌വെ മൂന്നാം ടി20 നാളെ
2022-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഐപിഎൽ ഫ്രാഞ്ചൈസിയിലെത്തിയതിന് പിന്നാലെയാണ് ഗംഭീർ ഉപദേശകനെന്ന റോൾ ആദ്യമായി ഏറ്റെടുക്കുന്നത്. രണ്ട് വർഷത്തിനിടയിൽ എൽഎസ്ജി ഐപിഎല്ലിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്ലേ ഓഫിൽ എത്തുകയും ചെയ്തു. എൽഎസ്ജിയിൽ നിന്നാണ് ഗംഭീർ തന്റെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ തിരിച്ചെത്തിയത്. നായകനായി കൊൽക്കത്തയ്ക്ക് രണ്ട് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത താരമാണ് ഗംഭീർ. ഇത്തവണ ഉപദേശകന്റെ വേഷത്തിലെത്തിയ ഗംഭീർ കൊൽക്കത്തയുടെ മൂന്നാം കിരീട നേട്ടത്തിലേയ്ക്കുള്ള യാത്രയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇതോടെ ഗംഭീറിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു.
നീണ്ട 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ടി20 ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേയ്ക്ക് എത്തുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നീ സീനിയർ താരങ്ങൾ ടി20 ക്രിക്കറ്റിനോട് വിട പറഞ്ഞതോടെ ഈ സ്ഥാനങ്ങളിലേയ്ക്ക് യുവ നിരയെ കണ്ടെത്തേണ്ട കടമ കൂടി ഗംഭീറിന് ലഭിച്ചിരിക്കുകയാണ്. നിലവിൽ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം സിംബാബ്വെയിലാണ്. ഈ പരമ്പര പൂർത്തിയാക്കിയ ശേഷം 3 ടി20യും 3 ഏകദിനങ്ങളും ഉൾപ്പെടുന്ന ശ്രീലങ്കൻ പര്യടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ പരമ്പരയിൽ ഗംഭീർ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.