Seesaw Movie: ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; "സീസോ" ട്രെയിലർ റിലീസായി

നട്ടി നടരാജും നിഷാന്ത് റൂസ്സോയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2024, 02:09 PM IST
  • പതിനി കുമാർ ആണ് ചിത്രത്തിലെ നായിക.
  • ചിത്രത്തിൽ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാർ എന്നിവരെ കൂടാതെ സംവിധായകൻ നിഴൈല്ഗൾ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും അഭിനയിക്കുന്നു.
  • എസ്. ചരൻ കുമാർ ആണ് ചിത്രത്തിൻ്റെ സംഗീതം.
Seesaw Movie: ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറുമായി നട്ടി നടരാജും, നിഷാന്ത് റൂസ്സോയും; "സീസോ" ട്രെയിലർ റിലീസായി

കർണൻ, മഹാരാജ, കങ്കുവ, ബ്രദർ എന്നീ ചിത്രങ്ങൾക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയ താരവുമായ നട്ടി നടരാജ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'സീസോ'. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. തീർത്തും ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം വിഡിയൽ സ്റ്റുഡിയോസിൻ്റെ ബാനറിൽ കെ.സെന്തിൽ വേലൻ നിർമ്മിച്ച് ഗുണ സുബ്രഹ്മണ്യമാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. നട്ടി നടരാജിനൊപ്പം യുവതാരം നിഷാന്ത് റൂസ്സോയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. പതിനി കുമാർ ആണ് ചിത്രത്തിലെ നായിക. ജനുവരി 03ന്  തമിഴ്, തെലുങ്ക് ഭാഷകളിൽ എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് സൻഹാ സ്റ്റുഡിയോസ് ആണ്.

ചിത്രത്തിൽ നട്ടി നടരാജ്, നിഷാന്ത് റൂസ്സോ, പതിനി കുമാർ എന്നിവരെ കൂടാതെ സംവിധായകൻ നിഴൈല്ഗൾ രവി, ജീവ രവി, ആദേശ് ബാല, സെന്തിൽ വേലൻ തുടങ്ങിയവരും അഭിനയിക്കുന്നു. എസ്. ചരൻ കുമാർ ആണ് ചിത്രത്തിൻ്റെ സംഗീതം. എഡിറ്റർ: വിൽസി ജെ ശശി, ഡി.ഓ.പി: മണിവണ്ണൻ & പെരുമാൾ, കോ.ഡയറക്ടർ: എസ്. ആർ ആനന്ദകുമാർ, ആർട്ട്: സോളൈ അൻപ്, മേക്കപ്പ്: രാമ ചരൺ, കോസ്റ്യൂംസ്: വി. മുത്തു, കോറിയോഗ്രാഫി: ഹാപ്പിസൺ ജയരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ടീ.രാജൻ, സ്റ്റിൽസ്: മണികണ്ഠൻ,പി.ആർ.ഓ: ജെ.കാർത്തിക് (തമിഴ്), പി.ശിവപ്രസാദ് (കേരള) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News