IND vs ENG : വീണ്ടും രക്ഷകനായി ജുറെൽ, ഒപ്പം രാജകുമാരനും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പരമ്പര

IND vs ENG Test Series : 120ന് അഞ്ച് നിലയിൽ തകർച്ചയിലേക്ക് വഴുതിയ ഇന്ത്യയെ വിജയത്തിലേക്ക് സുരക്ഷിതമായി എത്തിച്ചത് ധ്രുവ് ജുറെല്ലും ശുഭ്മാൻ ഗില്ലും ചേർന്നാണ്.

Written by - Jenish Thomas | Last Updated : Feb 26, 2024, 03:28 PM IST
  • ജയത്തോടെ ഇന്ത്യ 3-1ന് (നാല് മത്സരങ്ങൾ കഴിയുമ്പോൾ) പരമ്പര സ്വന്തമാക്കി.
  • അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ളത്.
  • രോഹിത്തിനും ഗില്ലിനും സെഞ്ചുറി
IND vs ENG : വീണ്ടും രക്ഷകനായി ജുറെൽ, ഒപ്പം രാജകുമാരനും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് പരമ്പര

India vs England Ranchi Test : റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ഒരുഘട്ടത്തിൽ തോൽവി വഴങ്ങുമെന്ന് ഭയന്നഘട്ടത്തിൽ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ജയത്തോടെ ഇന്ത്യ 3-1ന് (നാല് മത്സരങ്ങൾ കഴിയുമ്പോൾ) പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ളത്. അനയാസം വിജയം കൈവരിക്കാമെന്ന കരുതിയ ഇന്ത്യയെ ഒരുഘട്ടത്തിൽ സന്ദർശകർ ഭയപ്പെടുത്തിയിരുന്നു. 

രണ്ടാം ഇന്നിങ്സിൽ വെറും 145 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യക്ക് വിജയലക്ഷ്യം 192 റൺസായിരുന്നു. ഇന്ത്യക്ക് ഇന്ന് ജയത്തിന് വേണ്ടി വെറും 150 റൺസും കൂടി മാത്രം മതിയായിരുന്നു. പത്ത് വിക്കറ്റ് കൈയ്യിലുണ്ടായിരുന്ന ഇന്ത്യക്ക് ഇന്ന് അനയാസം ജയം സ്വന്തമാക്കാമെന്ന് അമിത പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇംഗ്ലീഷ് ടീമിന്റെ സ്പിന്നിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർ ഇന്ന് അൽപമൊന്ന് കുഴഞ്ഞു. തുടർന്നാണ് ജയം നേടിയെടുത്തത്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്ന് മത്സരത്തിന്റെ നാലാം ദിനം തുടർന്നത്. സ്കോർ ബോർഡിലേക്ക് 40 റൺസും കൂടി ചേർന്നപ്പോൾ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. പിന്നാലെ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും പുറത്തായി. എന്നാൽ വിക്കറ്റുകൾ കൈയ്യിൽ ഉണ്ടെല്ലോ എന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ബാക്കി മൂന്ന് വിക്കറ്റുകളുടെ വീഴ്ച. 

അനയാസം വിജയിക്കാമെന്ന് ഇന്ത്യൻ പ്രതീക്ഷയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു പാക് വംശജനായ ഇംഗ്ലീഷ് സ്പിന്നർ ഷൊയ്ബ് ബഷീറിന്റെ മൂന്ന് വിക്കറ്റ് നേട്ടം. യുവതാരങ്ങളായ രജത് പാട്ടിധറിനെ പൂജ്യനാക്കി മടക്കിയപ്പോൾ മൂന്നാം ടെസ്റ്റിലെ താരം സർഫറാസ് ഖാൻ ഗോൾഡൻ ഡക്കാക്കുകയായിരുന്നു ബഷീർ. നാല് റൺസെടുത്ത ഇന്ത്യയുടെ വെറ്ററൻ താരം രവീന്ദ്ര ജഡേജയും പുറത്തായപ്പോൾ റാഞ്ചി നിശബ്ദ്ധത്തിയിലേക്ക് വീണു. 

ALSO READ : WPL 2024 : സീസണിൽ കഴിഞ്ഞത് രണ്ട് മത്സരങ്ങൾ; അത് രണ്ടും മലയാളി താരങ്ങൾ ഇങ്ങെടുത്തൂ

എന്നാൽ പിന്നീട് ആദ്യ ഇന്നിങ്സിൽ പോലെ പക്വതയോടെ ധ്രൂവ് ജുറെൽ രണ്ടാം ഇന്നിങ്സിലും ബാറ്റ് വീശി ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്നു. ഇരുവരും അനാവശ്യ ഷോട്ടുകൾക്ക് മുതരാതെ മെല്ലെ പക്വതയോടെ ബാറ്റ് ചെയ്ത ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഗിൽ അർധ സെഞ്ചുറി നേടിയപ്പോൾ, 39 റൺസിന്റെ നിർണായക പ്രകടനമാണ് ഇന്ത്യൻ യുവവിക്കറ്റ് കീപ്പർ താരം കാഴ്ചവെച്ചത്.

ആദ്യ ഇന്നിങ്സിൽ ജോ റൂട്ടിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ 353 റൺസെടുക്കുകയായിരുന്നു. ഇന്ത്യ ആദ്യ ഇന്നിങ്സിൽ ജുറെലിന്റെയും ഓപ്പണർ യശ്വസ്വി ജയ്സ്വാളിന്റെ അർധ സെഞ്ചുറികളുടെ മികവിൽ 307 റൺസെടുക്കുകയായിരുന്നു. ജയ്സ്വാൾ പുറത്തായതിന് ശേഷം ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ കരുത്തായത് ജുറെലിന്റെ 90 റൺസ് പ്രകടനം. യുവവിക്കറ്റ് കീപ്പർ താരം ഇംഗ്ലണ്ടിന്റെ ലീഡ് കുറയ്ക്കുകയായിരുന്നു. 

ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ബാസ്ബോൾ ശൈലിയിൽ ബാറ്റ് വീശി ഇന്ത്യക്കെതിരെ കൂറ്റൻ വിജയലക്ഷ്യം ഒരുക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ സ്പിന്നർമാർ ഇംഗ്ലീഷ് കറക്കി വീഴ്ത്തുകയായിരുന്നു. ആർ അശ്വിനെയും കുൽദീപ് യാദവിനെയും മുന്നിൽ നിർത്തി ആക്രമണം അഴിച്ചുവിട്ട നായകൻ രോഹിത് ശർമ്മയുടെ തീരുമാനങ്ങൾ ഫലം കണ്ടു. തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇംഗ്ലീഷ് പട പ്രതിരോധത്തിലായി. സ്‌കോർ 19ൽ നിൽക്കെ ബെൻ ഡക്കറ്റിനെ മടക്കി അയച്ച് അശ്വിൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 

ഒരറ്റത്ത് പിടിച്ചു നിന്ന സാക്ക് ക്രോളിയുടെ പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാൻ വക നൽകിയത്. 91 പന്തുകൾ നേരിട്ട ക്രോളി 60 റൺസ് നേടി. 30 റൺസ് നേടിയ ജോണി ബെയർസ്‌റ്റോ അതിജീവനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 51 റൺസ് വഴങ്ങി അശ്വിൻ 5 വിക്കറ്റുകൾ പിഴുതപ്പോൾ നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് അശ്വിന് മികച്ച പിന്തുണ നൽകി. വെറും 22 റൺസ് വഴങ്ങിയ കുൽദീപ് 4 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ അവശേഷിച്ച ഒരു വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തം പേരിലാക്കി. ജയത്തോടെ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം മാർച്ച് ഏഴാം തീയതി ധർമ്മശാലയിൽ വെച്ചാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News