തിരിച്ച് വരവ് കേവലം ഇന്ത്യൻ ടീമിൽ എത്തുക മാത്രമല്ല ഐസിസി റാങ്കിങ്ങിൽ കുതിപ്പും കൂടി നടത്തിയിരിക്കുകയാണ് വെറ്ററൻ താരം ദിനേഷ് കാർത്തിക. ഐസിസി ടി20 റാങ്കിങ്ങിൽ ഒറ്റയിടിക്ക് 108 സ്ഥാനങ്ങൾ മുന്നേറി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ 87-ാം സ്ഥാനത്തെത്തി. അതേസമയം ഇന്ത്യൻ ബാറ്റർമാരിൽ ഇഷാൻ കിഷൻ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇഷാൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി പട്ടികയിൽ ആറാമതെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിൽ നിന്നും കൂടി പിന്മാറിയതോടെ കോലിയുടെ സ്ഥാനം വീണ്ടും താഴേക്ക് കൂപ്പുകുത്തി. നിലവിൽ താരം റാങ്കിങ് പട്ടികയിൽ 21-ാം സ്ഥാനത്തെത്തി. ഇന്ത്യൻ നായകൻ രോഹിത് ശർമയും ശ്രയസ് ഐയ്യർക്കും റാങ്കിങ്ങിൽ പിന്നോട്ടടിച്ചു. ഇരുവരും യഥാക്രമം 18,19 സ്ഥാനങ്ങളിലെത്തി.
Players are jostling for spots in the latest @MRFWorldwide T20I men's player rankings
More https://t.co/ksceq8SPGY pic.twitter.com/1pFif8wMNH
— ICC (@ICC) June 22, 2022
പാകിസ്ഥാൻ നായകൻ ബാബർ അസമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. മറ്റാരു പാക് താരം മുഹമ്മദ് റിസ്വാനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കൻ താരം എയ്ഡെൻ മർക്രാമും ഇംഗ്ലീഷ് താരം ഡാവിഡ് മലാനുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
അതേസമയം ബോളിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവെച്ച താരം മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23-ാമതെത്തി. ഓസ്ട്രേലിയൻ താരം ജോഷ് ഹെസ്സെൽവുഡ്ഡാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഇംഗ്ലീഷ് താരം ആദിൽ റഷീദും രണ്ടാമതും അഫ്ഗാൻ താരം റഷീദ് ഖാനും തബ്രയ്സ് ഷംസിയും മൂന്നാം സ്ഥാനം പങ്കിട്ടു.
ALSO READ : Viral Video: വിമാനത്തില്‍ ദിനേശ് കാർത്തികിന്‍റെ നാടകീയ രംഗപ്രവേശം...!! വീഡിയോ വൈറല്‍
ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിർത്തി. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനാണ് റാങ്കിങ് പട്ടികയിൽ രണ്ടാമതുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.