Question paper leaked: ഗൂഢാലോചന, തട്ടിപ്പ് തുടങ്ങി 7 വകുപ്പുകൾ; എംഎസ് സൊല്യൂഷന്‍സിനെതിരെ കേസ്

എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യങ്ങൾ മാത്രം നോക്കി പഠിക്കരുതെന്ന് പറഞ്ഞ അധ്യാപകനെ സിഇഒ ഷുഹൈബ് ഭീഷണിപ്പെടുത്തിയിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 20, 2024, 07:04 PM IST
  • ക്രൈംബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴിയെടുത്തിരുന്നു.
  • ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എംഎസ് സൊല്യൂ,ൻസിനെതിരെ ചുമത്തിയിട്ടുണ്ട്.
Question paper leaked: ഗൂഢാലോചന, തട്ടിപ്പ് തുടങ്ങി 7 വകുപ്പുകൾ; എംഎസ് സൊല്യൂഷന്‍സിനെതിരെ കേസ്

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്ത് ക്രൈംബാഞ്ച്. കൊടുവള്ളി ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സ്ഥാപനത്തിന്റെ സിഇഒ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു.

അന്വേഷണത്തിന്റെ ഭാ​ഗമായി ക്രൈംബ്രാഞ്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴിയെടുത്തിരുന്നു. ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എംഎസ് സൊല്യൂ,ൻസിനെതിരെ ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരെയും ചില എയ്ഡഡ് സ്കൂള്‍ അധ്യാപകരേയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ സ്ഥാപനത്തിന്റെ കൊടുവള്ളിയിലെ ആസ്ഥാനത്ത് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി. 

Also Read: Sabarimala Pilgrims Accident: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

കേസിൽ ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. അന്വേഷണവുമായി സഹകരിക്കുമെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതുമെന്നാണ് ആരോപണവിധേയനായ അധ്യാപകൻ പറഞ്ഞത്. അതിനിടെ ഡിസംബർ 18ന് നടന്ന കെമിസ്ട്രി പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നിരുന്നു. കെമിസ്ട്രി പരീക്ഷയുടെ നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ ക്ലാസിലേതെന്നായിരുന്നു ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News