എന്നും ധനികരായി ജീവിക്കാൻ സഹായിക്കുന്ന ചില ചാണക്യ തന്ത്രങ്ങൾ.
വിഷ്ണുഗുപ്തൻ, കൗടില്യൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന മഹാപണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ചാണക്യൻ.
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ വചനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ധനികനാകുന്ന വ്യക്തിയെ കുറിച്ച് ആചാര്യ ചാണക്യ നിതി ശാസ്ത്രത്തിൽ വിവരിച്ചിട്ടുണ്ട്.
പണം ലാഭിക്കുകയെന്നത് ചുരുക്കം ചിലർക്ക് മാത്രമുള്ള ഗുണമാണ്. അങ്ങനെ ചെയ്യുന്നവൻ എപ്പോഴും സമ്പന്നനായി തുടരുമെന്ന് ചാണക്യൻ പറയുന്നു.
ഒരു വ്യക്തി എപ്പോഴും ചിന്തിച്ചതിനു ശേഷം മാത്രമേ സുരക്ഷിതമായ സ്ഥലങ്ങളിൽ പണം നിക്ഷേപിക്കാവൂ എന്നും അദ്ദേഹം പറയുന്നു.
ആചാര്യൻ ചാണക്യൻ്റെ അഭിപ്രായത്തിൽ, അത്തരമൊരു വ്യക്തി ഒരിക്കലും സാമ്പത്തിക പ്രതിസന്ധിയിൽ തുടരുകയില്ല. സമ്പത്ത് എപ്പോഴും ഉണ്ടാകും.
ഒരു വ്യക്തി ഒരിക്കലും ചിന്തിക്കാതെ പണം ചെലവഴിക്കരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.
ചിന്തിക്കാതെ പണം ചെലവഴിക്കുന്ന ഒരു വ്യക്തി എപ്പോഴും കുഴപ്പത്തിൽ തന്നെ തുടരും. ഒരിക്കലും സമ്പന്നനാകില്ല.
ഒരു വ്യക്തി സുരക്ഷിതമായ സ്ഥലങ്ങളിൽ പണം നിക്ഷേപിച്ചാൽ അയാൾ എപ്പോഴും ലാഭകരമായി തുടരുമെന്ന് ആചാര്യൻ ചാണക്യൻ പറയുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)