വളരെ പ്രധാന്യം അർഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ശുക്രനും രാഹുവും. ഈ രണ്ട് ഗ്രഹങ്ങളും ശുഭസ്ഥാനത്തല്ലെങ്കിൽ ഓരോ രാശിക്കാരെയും ദോഷകരമായി ബാധിക്കും.
2025ൽ ശുക്രനും രാഹുവും ഒന്നിക്കുന്നത് വഴി നാല് രാശിക്കാർക്ക് വലിയ ഭാഗ്യം കൈവരും. ഇവർക്ക് ജോലിയും സമ്പത്തിലും ഉയർച്ചയുണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
കർക്കിടക രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും.
തുലാം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനമുണ്ടാകും. സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും.
മീനം രാശിക്കാർക്ക് അപ്രതീക്ഷിതമായി വലിയ ധനയോഗം ഉണ്ടാകും. സമ്പത്തിൽ വലിയ വർധനവുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. നിക്ഷേപങ്ങൾ നടത്തുന്നതിന് അനുകൂല സാഹചര്യമാണ്. ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും.
ധനു രാശിക്കാർക്ക് വ്യക്തി ജീവിതത്തിലും ജോലിയിലും നിരവധി നേട്ടങ്ങളുണ്ടാകും. സമ്പത്ത് വർധിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)