ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച് കുലുക്കുന്ന ഏറ്റവും വിലയ റിപ്പോർട്ടാണ് സീ മീഡിയി സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഫിറ്റ്നെസ് നിലനിർത്താൻ പൂർണമായ ഫിറ്റാകാത്ത താരങ്ങൾ നിരോധിത ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ള ബിസിസിഐയുടെ ചീഫ് സെലക്ടർ ചേതൻ ശർമയുടെ വെളിപ്പെടുത്താൽ നാളെ രാജ്യാന്തര ക്രിക്കറ്റിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിക്കമെന്ന് ഉറപ്പാണ്. ഇത്തരത്തിൽ വ്യാജമായി ചില താരങ്ങൾ ഫിറ്റ്നെസ് നിലനിർത്തുമ്പോൾ അവസരം നഷ്ടമാകുന്നത് നൂറ് ശതമാനം ഫിറ്റ്നെസുള്ള മികച്ച താരങ്ങളുടേതാകു. ഇത് ചേതൻ ശർമ തന്നെ വെളിപ്പെടുത്തുന്നുണ്ട്. അതിന് ഏറ്റവും ഉദ്ദാഹരണാണ് മലയാളി താരം സഞ്ജു സാംസൺ ഏറ്റു വാങ്ങുന്ന അവഗണന
വിക്കറ്റ് കീപ്പറായി ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നത് സഞ്ജു സാംസൺ ആണ്. എന്നാൽ ടീം സെലക്ഷനിൽ ഏറ്റവും വലിയ പരിഗണന നൽകുന്നത് ഇഷാൻ കിഷനാണ്. റിഷഭ് പന്ത് വാഹനപകടത്തിൽ പരിക്കേറ്റതോടെ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി മാറിയിരിക്കുകയാണ് ഇഷാൻ. അതേസമയം പരിക്കേറ്റ സഞ്ജു സാംസൺ ഒരു കെണിയിൽ പെട്ട അവസ്ഥയിലാണെന്ന് ചേതൻ ശർമ്മ പറഞ്ഞു. ഇഷാൻ കിഷൻ കാരണം സഞ്ജു ഉൾപ്പെടെ മൂന്ന് താരങ്ങളുടെ കരിയറിനെയാണ് ബാധിക്കാൻ പോകുന്നത്. ശിഖർ ധവാന്റേയും കെ.എൽ രാഹുലിന്റെയും.
സഞ്ജു വിക്കറ്റിന് പിന്നിൽ മികച്ച് പ്രകടനം പുറത്തെടുക്കുമ്പോഴും ഇഷാൻ കിഷന് തന്നെയാണ് ഒന്നാം സ്ഥാനം. അതിന് കാരണം ഇഷാൻ നേടി ഇരട്ട സെഞ്ചുറി. ഇനിയിപ്പോൾ മറ്റൊരു ഇരട്ട സെഞ്ചുറി നേടിയ താരം ശുഭ്മാൻ ഗിൽ ഉള്ളപ്പോൾ ഇഷാന് പ്ലേയിങ് ഇലവനിലെ നാലാം സ്ഥാനം ഉറപ്പാണ്. അഥവാ ഇനി ചെറിയ പരിക്ക് എങ്കിലമേറ്റാൽ ഒരു താരവും ടീം വിടാൻ കൂട്ടാക്കില്ല. കാരണം ടീമിന് പുറത്തേക്ക് പോയാ രണ്ട് വർഷത്തേക്ക് ഒരു തിരിച്ച് വരവുണ്ടാകില്ല. അതുകൊണ്ട് താരങ്ങൾ നൂറ് ശതമാനം ഫിറ്റ്നെസ് കാണിക്കാൻ നിരോധിത ഉത്തേജക മരുന്നകൾ കുത്തിവെയ്ക്കാൻ നിർബന്ധിതരാകുമെന്ന് ചേതൻ ശർമ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...