ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് പാകിസ്ഥാന് ടൂർണമെൻ്റിൽ വിജയത്തുടക്കം. 81 റൺസിൻ്റെ വമ്പൻ വിജയമാണ് പാകിസ്ഥാൻ നേടിയത്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടിയ നെതർലൻഡ്സ് പാകിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്നിങ്സിൻ്റെ തുടക്കത്തിൽ നെതർലൻഡ്സ് ബൗളർമാർ വിറപ്പിച്ചെങ്കിലും പാകിസ്ഥാൻ 49 ഓവറിൽ 286 റൺസ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കൂപ്പുകുത്തിയ പാകിസ്ഥാനെ മുഹമ്മദ് റിസ്‌വാന്‍റെയും(68), സൗദ് ഷക്കീലിന്‍റെയും(68) അര്‍ധസെഞ്ചുറികളും മുഹമ്മദ് നവാസിന്‍റെയും(39), ഷദാബ് ഖാന്‍റെയും(32) പോരാട്ടവുമാണ് 286ല്‍ എത്തിച്ചത്. ഫഖർ സമൻ, നായകൻ ബാബർ അസം, ഇമാം ഉൾ ഹഖ് തുടങ്ങിയവർക്ക് താളം കണ്ടെത്താനായില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന് തുടക്കത്തില്‍ മാക്സ് ഒഡോഡിനെും(5) സ്കോർ 50ലെത്തിയതിന് പിന്നാലെ അക്കര്‍മാനെയും(17) നഷ്ടമായെങ്കിലും ബാസ് ഡി ലീഡും വിക്രംജിത് സിങും ക്രീസില്‍ നിന്നപ്പോള്‍ നെതര്‍ലന്‍ഡ്സ് അട്ടിമറി ഭീഷണി ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീമിനെ 22-ാം ഓവറില്‍ 120ല്‍ എത്തിച്ചു. അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ വിക്രംജിത് സിങിനെ(52) പുറത്താക്കി ഷദാബ് ഖാനാണ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ബാസ് ഡി ലീഡ്(68 പന്തില്‍ 67) ഒരറ്റത്ത് പൊരുതി നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായത് ഓറഞ്ച് പടയെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ നിന്ന് പിറകോട്ടുവലിച്ചു. 28 റൺസ് നേടിയ ലോഗന്‍ വാന്‍ ബീക്ക് ആണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. പാകിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്നും ഹസന്‍ അലി രണ്ടും വീക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷഹീന്‍ അഫ്രീദി, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.