മുംബൈ : ലോകകപ്പിൽ ഏവരും വിരാട് കോലി നേടാൻ വേണ്ടി കാത്തിരിക്കുന്ന റെക്കോർഡാണ് സച്ചിൻ ടെൻഡുൽക്കറിന്റെ ഏകദിനത്തിലെ 49 സെഞ്ചുറി നേട്ടം. അത് ഇന്ന് സച്ചിന്റെ സ്വന്തം തട്ടകമായ വാങ്കഡെയിൽ വെച്ച് തന്നെ വിരാട് കോലി മറികടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 88 റൺസിന് പുറത്തായി താരം ആരാധകരെ നിരാശപ്പെടുത്തി. എന്നിരുന്നാലും സച്ചിന്റെ മറ്റൊരു റെക്കോർഡ് കോലി ഇന്ന് തിരുത്തി കുറിച്ചുണ്ട്.
ഏഴ് തവണ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസെന്ന സച്ചിന്റെ റെക്കോർഡാണ് കോലി ഇന്ന് ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ മറികടന്നത്. ഈ നാഴികക്കല്ലിനായി കോലി വേണ്ടിരുന്നത് 34 റൺസായിരുന്നു. ഈ നേട്ടത്തോടെ സച്ചിനെ മറികടന്ന് എട്ട് തവണയാണ് കോലി കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്നത്. 2011, 2012, 2013, 2014, 2017, 2018, 2019, 2023 എന്നിങ്ങനെ എട്ട് കലണ്ടർ വർഷങ്ങളിലാണ് കോലി 1000 റൺസ് തികച്ചിട്ടുള്ളത്. സച്ചിന്റെ നേട്ടം 1994, 1996, 1997, 1998, 2000, 2003, 2007 എന്നീ വർഷങ്ങളിലായിരുന്നു.
ശുഭ്മാൻ ഗില്ലിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ശേഷം 2023 കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോലി. ലങ്കയ്ക്കെതിരെ മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിലാണ്. രണ്ടാം വിക്കറ്റിൽ കോലിയും ഗില്ലും ചേർന്നാണ് ഇന്ത്യക്ക് ശക്തമായ സ്കോർ ബോർഡ് സമ്മാനിച്ചത്. എന്നാൽ ഇരുവർക്കും സെഞ്ചുറി നേട്ടം നഷ്ടമാകുകയായിരുന്നു. കോലി 88 റൺസിന് പുറത്തായപ്പോൾ, ഗില്ലിന് വിക്കറ്റ് നഷ്ടമായത് 92 റൺസിൽ നിൽക്കുമ്പോഴായിരുന്നു. ദിൽഷൻ മധുഷാനകയാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. തുടക്കത്തിൽ ഇന്ത്യക്ക് നഷ്ടമായ രോഹിത് ശർമയുടെ വിക്കറ്റും വീഴ്ത്തിയത് മധുഷാനക തന്നെയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയിക്കുകയായിരുന്നു.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്
ശ്രീലങ്കയുടെ പ്ലേയിങ് ഇലവൻ - പാതു നിസാങ്ക, ദിമുത് കരുണരത്ന, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ചലോ മാത്യുസ്, ധുഷാൻ ഹേമന്ത, മഹീഷ് തീക്ഷണ, കാസുൺ രജിത, ദുശ്മന്ത ചമീര, ദിൽഷാൻ മധുഷാനക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.