ചെന്നൈ : ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു യുവതാരം ശുഭ്മാൻ ഗില്ലിന്റെ അഭാവം. ഡെങ്കിപ്പനിയെ തുടർന്ന് ടീമിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഗില്ലിന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിന് പുറമെ നാളെ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം നഷ്ടമായിരിക്കുകയാണ്. പാകിസ്താനെതിരെയുള്ള മത്സരത്തിന് മുമ്പായി ഗിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന ആരാധകരുടെ പ്രതീക്ഷയാണ് കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയിൽ പ്രവേശിച്ചതോടെ ഇല്ലാതായത്. എന്നാൽ ആ പ്രതീക്ഷ കൈവിടേണ്ട എന്ന സൂചനയാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്നത്.
ഞായറാഴ്ച രാത്രിയിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരം നടക്കുമ്പോഴാണ് ഇന്ത്യൻ ഓപ്പണറെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഡെങ്കിപ്പനിയെ തുടർന്ന് ഗില്ലിന്റെ പ്ലേറ്റെലെറ്റ് സംഖ്യ 70,000ത്തിലേക്ക് താഴ്ന്നതിനാലാണ് താരത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ബാധിതർക്ക് പ്ലേറ്റെലെറ്റ് സംഖ്യ ഒരു ലക്ഷത്തിന്റെ താഴെയെത്തിയാൽ ആശുപത്രിയിൽ പ്രവേശിക്കണമെന്നാണ്. തുടർന്ന് ഏതാനും പരിശോധനകൾക്ക് ശേഷം താരം തിങ്കളാഴ്ച വൈകിട്ടോടെ ആശുപത്രി വിട്ടതായി ബിസിസിഐ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Cricket World Cup 2023 : 'യുവതാരങ്ങൾ കോലിയെ കണ്ട് പഠിക്കണം'; ഗൗതം ഗംഭീർ
നിലവിൽ ബിസിസിഐയുടെ ഡോക്ടറായ ഡോ.റിസ്വാൻ ഖാന്റെ പരിചരണത്തിലാണ് ഗില്ലിന്റെ ചികിത്സ നടക്കുന്നത്. രോഗബാധിതനായ താരം നാളെ ഒക്ടോബർ 11ന് അഫ്ഗാനെതിരെയുള്ള മത്സരത്തിന് ഉണ്ടാകില്ല. താരം ചെന്നൈ തന്നെ ചികിത്സയിൽ തുടരുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം വാർത്തക്കുറിപ്പിൽ അറിയിച്ചിരുന്നു. അതേസമയം താരം ഒക്ടോബർ 14ന് പാകിസ്താനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേരുമോയെന്നറിയാൻ കാത്തിരിക്കുകയാണ് ബിസിസിഐ.
നിലവിലെ ആരോഗ്യസ്ഥിതി പരിഗണിക്കമ്പോൾ നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഗിൽ ടീമിനൊപ്പം ചേരുകയെന്നത് സംശയമായിരിക്കും. ഇനി താരം ആരോഗ്യം വീണ്ടെടുത്താൽ ഉടൻ അഹമ്മദബാദിലേക്ക് തിരിച്ചേക്കും. എന്നാൽ നിർണായക പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഗിൽ തന്റെ കായികക്ഷമത ടീം മാനേജ്മെന്റിന് വ്യക്തമാക്കേണ്ടതുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.