Copa America 2024: കോപ്പയില്‍ മുത്തമിട്ട് മെസ്സിയും സംഘവും; കൊളംബിയയെ തകര്‍ത്തത് എതിരില്ലാ ഗോളില്‍

Copa America 2024: നിശ്ചിത 90 മിനിട്ട് ഗോൾ രഹിതമായി അവസാനിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെയാണ് അര്‍ജന്റീന വിജയ ഗോള്‍ നേടിയത്.

Written by - Zee Malayalam News Desk | Last Updated : Jul 15, 2024, 11:27 AM IST
  • 65- ാം മിനിട്ടിൽ ലയണൽ മെസ്സി പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് പിൻമാറി
  • ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ലൗട്ടാറോ മാര്‍ട്ടിനെസ്സിനാണ്
  • മികച്ച ഗോളിയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം അര്‍ജന്റീനയുടെ ഗോള്‍ വല കാത്ത എമിലിയാനോ മാര്‍ട്ടിനെസ്സിനാണ്
Copa America 2024: കോപ്പയില്‍ മുത്തമിട്ട് മെസ്സിയും സംഘവും; കൊളംബിയയെ തകര്‍ത്തത് എതിരില്ലാ ഗോളില്‍

തുടര്‍ച്ചയായി രണ്ടാം വട്ടവും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി അര്‍ജന്റീന. ലോകജേതാക്കളുടെ കിരീടത്തില്‍ അങ്ങനെ ഒരു പൊന്‍തൂവല്‍ കൂടിയായി. ഫൈനലില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ വിജയം. കഴിഞ്ഞ കോപ്പ അമേരിക്കയില്‍ ബ്രസീലിനെ തോല്‍പിച്ചായിരുന്നു അര്‍ജന്റീന കിരീടം നേടിയത്.

നിശ്ചിത 90 മിനിട്ട് ഗോള്‍ രഹിതമായിരുന്നു. അതിന് ശേഷം ഇഞ്ചുറി ടൈമിലും ഗോളൊന്നും വീണില്ല. പിന്നീട് എക്ട്രാ ടൈമില്‍ ആണ് ലൗട്ടാറോ മാര്‍ട്ടിനെസ്സിലൂടെ അര്‍ജന്റീന വിജയ ഗോള്‍ നേടിയത്. ഇതിനിടെ 65-ാം മിനിട്ടില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പരിക്കേറ്റ് പിന്‍മാറി. നിക്കോളാസ് ഗോണ്‍സലസ് ആണ് മെസ്സിയ്ക്ക് പകരക്കാരനായി ഇറങ്ങിയത്.

കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കൊളംബിയയും മികച്ച പ്രകടനം ആണ് കാഴ്ചവച്ചത്. പലപ്പോഴും അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വരുത്താന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. എന്നാല്‍ ലക്ഷ്യം ഭേദിക്കുന്നതില്‍ പരാജയപ്പെട്ടു, രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ശക്തമായ തിരിച്ചുവരവിനും ലോകം സാക്ഷ്യം വഹിച്ചു. എന്നാല്‍ ഡി മരിയയ്ക്ക് പോലും കൊളംബിയന്‍ ഗോളിയെ മറികടന്ന് ഗോള്‍ നേടാന്‍ ആയില്ല. ഇതിനിടെ 75-ാം മിനിട്ടില്‍, മെസ്സിയ്ക്ക് പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ഗോണ്‍സലസ് ഒരു ഗോള്‍ അടിച്ചു. എന്നാല്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ കളി വീണ്ടും ഗോള്‍ രഹിതമായി തുടര്‍ന്നു.

മത്സര ശേഷം ടൂര്‍ണമെന്റിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ലൗട്ടാറോ മാര്‍ട്ടിനെസ്സിനാണ്. മികച്ച ഗോളിയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം അര്‍ജന്റീനയുടെ ഗോള്‍ വല കാത്ത എമിലിയാനോ മാര്‍ട്ടിനെസ്സിനാണ്. ടൂര്‍ണമെന്റില്‍ ഉടനീളം അര്‍ജന്റീനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് എമിലിയാനോ മാര്‍ട്ടിനെസ് തന്നെ ആയിരുന്നു. പ്രത്യേകിച്ചും, ഇക്വഡോറിനെതിയുള്ള പെനാള്‍ട്ടി ഷൂട്ടൗട്ടില്‍. കോപ്പ അമേരിക്കയില്‍ ഇത് രണ്ടാം തവണയാണ് എമിലിയാനോയ്ക്ക് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ലഭിക്കുന്നത്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചത് കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗിസിനാണ്. ആറ് അസിസ്റ്റുകളാണ് റോഡ്രിഗിസ് ഈ ടൂര്‍ണമെന്റില്‍ നല്‍കിയത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News