പൊതുഗതാഗതം കൂടുതൽ സൗകര്യപൂർണ്ണമാക്കുന്നതിന്റെ ഭാഗമായി പുതിയ സൗകര്യങ്ങളോടെയാണ് ഇന്ത്യൻ റെയിൽവേ തേജസ് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്.
യാത്രക്കാരുടെ സുഖവും സൗകര്യവും കണക്കിലെടുത്ത് എയർ സ്പ്രിങ് സസ്പെന്ഷനോട് കൂടിയാണ് ബോഗികളിൽ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഓട്ടോമാറ്റിക്കായി തുറക്കുന്ന വാതിലുകളാണ് ഈ ട്രെയിനിന് ഉള്ളത്. ഓരോ ബോഗിയിലെയും വാതിൽ ഗാർഡിന് മാത്രമേ തുറക്കാൻ സാധിക്കൂ, യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാനാണ് ഇത്തരം വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്.
പാസ്സഞ്ചർ അന്നൗൺസ്‌മെന്റ് സിസ്റ്റം, ലക്ഷ്യ സ്ഥാനം കാണിക്കുന്ന ഡിജിറ്റൽ ബോർഡ്, കുറഞ്ഞ മുഖം വെളിച്ചത്തിലും വ്യക്തമാകുന്ന തരത്തിലുള്ള സിസിടിവി ക്യാമറകൾ എന്നിവയൊക്കെ പുതിയ സ്ലീപ്പർ കോച്ചിന്റെ പ്രധാന മാറ്റങ്ങൾ.
ബയോ വാക്വം സിസ്റ്റമാണ് ട്രെയിനുകളായിൽ ടോയ്‌ലെറ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയും ശുചിയായി സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യും .