ആറടി നീളമുള്ള മുടിയുള്ള ഉക്രയിൻ സ്വദേശിയായ എലേനയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ താരം. 35 വയസ്സുള്ള ഏലേന ബിസിനസുകാരികൂടിയാണ്.
അഞ്ചു വയസ്സുള്ളപ്പോൾ മുതലാണ് എലേനക്ക് മുടി വളരാൻ തുടങ്ങിയത്. നീളൻ മുടി പെൺകുട്ടികളുടെ സൌന്ദര്യമാണെന്ന അമ്മയുടെ ഉപദേശമായിരുന്നു പ്രചോദനം
ആറടിയോളം നീളമുള്ള തൻറെ മുടി സംരക്ഷിക്കാൻ ഏലേന നിരവധി മാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഒന്നിലും വിട്ടു വീഴചകളില്ല
ഏഴ് ദിവസത്തിൽ ഒരിക്കലാണ് എലേന തൻറെ മുടി കഴുകുക. ഹെഡ് മസ്സാജുകളും,ഹെയർ മാസ്കുകളും മുടിക്കായി ഉപയോഗിക്കാറുണ്ട് എലേന.