Eid Al Fitr: കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്

Eid Al Fitr 2024: തന്‍റെ പേരക്കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 12:25 AM IST
  • കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്
  • തന്‍റെ പേരക്കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
Eid Al Fitr: കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്

അബുദാബി: കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്. തന്‍റെ പേരക്കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോ ശരിക്കും വൈറലാകുന്നുണ്ട്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mohamed bin Zayed Al Nahyan (@mohamedbinzayed)

Also Read: ഖത്തറിൽ വാരാന്ത്യത്തിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

 

ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം വിലയേറിയ സമയം ചെലവിടുന്നവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ഇതുപോലുള്ള അവസരങ്ങള്‍ ദൈവത്തില്‍ നിന്നുള്ള അനുഗ്രഹവും വിലയേറിയതും ആസ്വദിക്കാനുള്ളതുമാണെന്നും ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. 

Also Read: വിഷുഫലം 2024: ഈ 9 നക്ഷത്രക്കാർ ഗജകേസരി യോഗത്താൽ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ?

 

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തില്‍  ശൈഖ് മുഹമ്മദ് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.  അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ പ്രാര്‍ത്ഥന നടത്തിയത്.  അദ്ദേഹത്തോടൊപ്പം വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും ഉണ്ടായിരുന്നു. 

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകള്‍ നേര്‍ന്നിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News