Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു

കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരാഴ്ചത്തേക്കാണ് സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2020, 11:36 AM IST
  • കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
  • ഒരാഴ്ചത്തേക്കാണ് സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
  • യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പല യൂറോപ്യൻ രാജ്യങ്ങളും നിർത്തലാക്കിട്ടുണ്ട്
Saudi Arabia രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ്: Saudi Arabia എല്ലാ രാജ്യാന്തര വിമാന സർവീസകുൾക്ക് വിലക്കേർപ്പെടുത്തി. ബ്രിട്ടണിൽ അതിവേ​ഗം പിടിപ്പെടുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് സൗദി അന്തരാഷ്ട്ര വിമാന സർവീസുകൾക്ക് താൽക്കാലികമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

നിലവിൽ ഒരാഴ്ചത്തേക്കാണ് സൗദി (Saudi Arabia) വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്. സ്ഥിതി ​ഗുരതരമാകുകയാണെങ്കിൽ വിലക്ക് നീട്ടുമെന്ന് സൗദി ഭരണകൂടത്തിന്റെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാന സർവീസുകൾക്ക് മാത്രമല്ല കര നാവിക തുടങ്ങിയ എല്ലാ അതിർത്തികളും ഒരാഴ്ചത്തേക്ക് കർശനമായി അടിച്ചിടുമെന്നാണ് സൗദി അറിയിക്കുന്നത്. എന്നാൽ കാർ​ഗോ സ‌ർവീസുകൾക്ക് വിലക്ക് ബാധകമല്ല. അതിനോടൊപ്പം ഡിസംബർ 8ന് ശേഷം യൂറോപ്പിൽ നിന്നെത്തിയവർ എല്ലാം നിർബന്ധമായി രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് സൗദി ഭരണകൂടം നി‌ർദേശം നൽകി. 

ALSO READ: കോവിഡിൽ ജോലി നഷ്ടമായ പ്രവാസിക്ക് Dubai Duty Free യുടെ ഏഴ് കോടി രൂപ സമ്മാനം

കൂടാതെ ​ഗൾഫ് രാജ്യങ്ങളിൽ കുവൈത്തും യുകെയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി. യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമാണെന്ന് ബ്രിട്ടൺ (Britain)  മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് പല യുറോപ്യൻ രാജ്യങ്ങളും ബ്രിട്ടണിൽ നിന്നുള്ള വിമാനസ‌ർവീസുകൾ നിർത്തലാക്കിട്ടുണ്ട്.

ALSO READ: UAE Tourism: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം, വമ്പന്‍ ഓഫറുമായി എമിറേറ്റ്സ്

അതേസമയം വൈറസിന്റെ പുതിയ വകഭേദം അതിവേ​ഗം പിടിപ്പെടുന്നതായി കണ്ടെത്തി. കഴി‍ഞ്ഞ ദിവസം ഇറ്റലയിൽ ഒരാളിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുകലുകൾ ചർച്ച ചെയ്യനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Ministry of Health) അടിയന്തര യോഗം ഇന്ന് വിളിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News