Royal Gold Biryani: ലോകത്തിലെ ഏറ്റവും വില കൂടിയ Biryaniയുടെ Rate കേട്ടാല്‍ ഞെട്ടും

ആളുകള്‍ പറയാറുണ്ട് ജീവിതം ആസ്വദിക്കുന്നതിനായാണ് പണം സമ്പാദിക്കുന്നത് എന്ന്.... 

Written by - Zee Malayalam News Desk | Last Updated : Feb 2, 2021, 09:40 PM IST
  • ഭക്ഷണ പ്രിയരായ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ബിരിയാണി എന്നതില്‍ തര്‍ക്കമില്ല.
  • ഈ വസ്തുത മുന്നില്‍ക്കണ്ടുകൊണ്ട് ദുബായിലുള്ള ഒരു റെസ്റ്റോറന്‍റ് ഒരു പ്രത്യേക ബിരിയാണി തയ്യാറാക്കിയിരിയ്ക്കുകയാണ്.
  • റോയൽ ഗോള്‍ഡ്‌ ബിരിയാണി (Royal Gold Biryani) എന്നറിയപ്പെടുന്ന ഈ ബിരിയാണ് പേരുപോലെതന്നെ സ്വര്‍ണമയമാണ്...!!
Royal Gold Biryani: ലോകത്തിലെ ഏറ്റവും  വില കൂടിയ  Biryaniയുടെ  Rate കേട്ടാല്‍ ഞെട്ടും

ആളുകള്‍ പറയാറുണ്ട് ജീവിതം ആസ്വദിക്കുന്നതിനായാണ് പണം സമ്പാദിക്കുന്നത് എന്ന്.... 

നല്ല വസ്ത്രം ധരിക്കുക, വിനോദയാത്രയ്ക്ക് പോവുക, നല്ല ഭക്ഷണം കഴിക്കുക ഇവയൊക്കെ ഇതില്‍ ഉള്‍പ്പെടും. സ്വന്തം സമ്പാദ്യത്തില്‍നിന്നും  അവനവന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍  എന്താണ്പ്രയോജനം? 

നമ്മളില്‍ ചിലരെങ്കിലും ഭക്ഷണ പ്രിയരാവാം... എന്നാല്‍, ഭക്ഷണത്തിനായി എത്രമാത്രം തുക ചിലവിടാം എന്ന് ഒരിയ്ക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍, ലോകത്തിലെ ഏറ്റവും വില കൂടിയ  ബിരിയാണി (Biryani)  ഒരുപക്ഷേ നിങ്ങളെ ഇത്തരത്തില്‍ ചിന്തിപ്പിക്കും...

ഭക്ഷണ പ്രിയരായ ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ്  ബിരിയാണി എന്നതില്‍ തര്‍ക്കമില്ല.  ഈ വസ്തുത മുന്നില്‍ക്കണ്ടുകൊണ്ട്  ദുബായിലുള്ള ഒരു   റെസ്റ്റോറന്‍റ്  ഒരു  പ്രത്യേക ബിരിയാണി തയ്യാറാക്കിയിരിയ്ക്കുകയാണ്. റോയൽ ഗോള്‍ഡ്‌  ബിരിയാണി  (Royal Gold Biryani) എന്നറിയപ്പെടുന്ന ഈ ബിരിയാണ് പേരുപോലെതന്നെ  സ്വര്‍ണമയമാണ്...!!

റിപ്പോര്‍ട്ട് അനുസരിച്ച്  DIFCയില്‍ സ്ഥിതിചെയ്യുന്ന   Bombay Borough എന്ന  റെസ്റ്റോറന്‍റ്  ആണ്  ലോകത്തിലെ ഏറ്റവും ചെലവേറിയ ബിരിയാണിയെ അതിന്‍റെ  മെനുവിൽ ഉൾപ്പെടുത്തി എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിയ്ക്കുന്നത്. ഒരു പ്ലേറ്റ്  റോയൽ ഗോള്‍ഡ്‌ ബിരിയാണിയുടെ വില 20,000 രൂപയാണ് ....!!

പേരുപോലെതന്നെ Royal Gold ആണ് ഈ ബിരിയാണി.  കാരണം ഈ ബിരിയാണി അലങ്കരിക്കാന്‍  23 Carat സ്വര്‍ണമാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. അതിനാലാണ് ഈ ബിരിയാണിയ്ക്ക്  Royal Gold Biryani എന്ന പേര്  നല്‍കിയിരിയ്ക്കുന്നത്...!!

വളരെ സവിശേഷവും ചെലവേറിയതുമായ റോയൽ ഗോൾഡ് ബിരിയാണിയ്ക്കൊപ്പം  വേറെയും വിഭവങ്ങള്‍ ലഭിക്കും.  കശ്മീരി മട്ടൻ കബാബ്, പുരാനി ദില്ലി  മട്ടൻ ചോപ്‌സ്, രാജ്പുത് ചിക്കൻ  കബാബ്,  മുഗളായ് കോഫ്ത, മലായ് ചിക്കൻ എന്നിവയാണ് ബിരിയാണിയ്ക്കൊപ്പം ലഭിക്കുക. കൂടാതെ, രായ്ത (തൈര്), കറി, സോസ്  എന്നിവയും ലഭിക്കും.  

ഓര്‍ഡര്‍  നല്‍കിയാല്‍ 45 മിനിറ്റിനുള്ളില്‍ ബിരിയാണി മുന്നിലെത്തും...!! ഒരു കാര്യം കൂടി.. ഈ ബിരിയാണി ഒറ്റയ്ക്ക് കഴിക്കണം എന്നോര്‍ത്ത് വിഷമിക്കേണ്ട.... 6 പേരുമായി ഈ  ബിരിയാണി പങ്കിടാനുള്ള അവസരവും  റെസ്റ്റോറന്‍റ്  നല്‍കുന്നുണ്ട്. 

സാഫ്രോണ്‍ (Saffron) കൊണ്ട് അലങ്കരിച്ച ഈ കാണുവാന്‍ തന്നെ ഏറെ ആകര്‍ഷകമാണ്, അപ്പോള്‍ പിന്നെ സ്വാദിന്‍റെ കാര്യം പറയേണ്ടല്ലോ...!! 

റെസ്റ്റോറന്‍റിന്‍റെ   ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ്  ഈ പ്രത്യേക ബിരിയാണി മെനുവിൽ ഉൾപ്പെടുത്തിയത്....

 

Trending News