Sharjah യിൽ സ്വകാര്യ School ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റ് നിർബന്ധം

ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയാണ് അറിയിച്ചത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഈ നിയമം ബാധകമല്ല

Last Updated : Jan 18, 2021, 05:59 PM IST
  • ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയാണ് അറിയിച്ചത്
  • കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഈ നിയമം ബാധകമല്ല
  • ടെസ്റ്റ് നടത്തി മൂന്ന് ദിവസത്തിനുള്ളിൽ ജീവനക്കാർ കോവിഡ് പരിശോധന സർട്ടിഫിക്കേറ്റ് ഹജരാക്കണം
Sharjah യിൽ സ്വകാര്യ School ജീവനക്കാർക്ക് 14 ദിവസം കൂടുമ്പോൾ കോവിഡ് ടെസ്റ്റ് നിർബന്ധം

ഷാർജ: ഷാർജിയിലെ സ്വകാര്യ സ്കൂളിലെ ജീവനക്കാർ എല്ലാ 14 ദിവസം കഴിയുമ്പോൾ കോവി‍ഡ് ടെസ്റ്റ് നടത്തണമെന്ന് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു. സ്കൂളുകൾ തുറന്ന സാഹചര്യത്തിലാണ് അതോറിറ്റി ജീവനക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കിയത്. സ്കൂളിൽ വരുന്ന എല്ലാ വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷയ്ക്കായിട്ടാണ് ഈ തീരുമാനമെടുത്തതെന്ന് SPEA അറിയിച്ചത്.

ഷാർജയിലെ എല്ലാ സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവനക്കാർ നിർബന്ധമായും 14 ദിവസം കൂടുമ്പോൾ കോവിഡ് പിസിആർ ടെസ്റ്റിന് (PCR Test) വിധേയരാകണമെന്നാണ് SPEA പുറത്തിറക്കിയ പുതിയ സെർക്കുലറിൽ പറയുന്നത്. എന്നാൽ യുഎഇ സർക്കാരിന്റെ അനുമതിയുള്ള കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഈ നിയമം ബാധകമല്ലെന്ന് അതോറിറ്റി അറിയിച്ചു. 

ALSO READ: Abu Dhabi യിൽ ഇന്നുമുതൽ പ്രവേശിക്കാൻ 72 അല്ല 48 മണിക്കൂർ മുമ്പെടുത്ത് PCR Test വേണം

കൂടാതെ വാക്സിൻ (COVID Vaccine) സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുള്ള ജീവനക്കാരെ 14 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന വിധേയരാക്കാൻ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻ കൈ എടുക്കണമെന്ന് SPEAയുടെ സെർക്കുലർ. അതോടൊപ്പം ടെസ്റ്റ് നടത്തി മൂന്ന് ദിവസത്തിനുള്ളിൽ ജീവനക്കാർ കോവിഡ് പരിശോധന സർട്ടിഫിക്കേറ്റ് ഹജരാക്കുകയും ചെയ്യണം. 

ALSO READ: Vaccine എടുത്താൽ ക്വാറന്റൈൻ വേണ്ട; യുഎഇയിൽ പുതിയ കോവിഡ് ചട്ടം

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെയും കോവിഡ് ടെസ്റ്റ് നടത്തിയവരുട വിവരങ്ങൾ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ വെബ്സൈറ്റിൽ കൃത്യമായി രേഖപ്പെടുത്തണെമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിട്ടുണ്ട്. കൂടാതെ ഷാർജ എക്സ്പോ സെന്റിറിൽ സൗജന്യ കോവിഡ് വാക്സിനേഷൻ (COVID Vaccination) സൗകര്യം ഒരുക്കിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News