Qatar: രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കി ഖത്തര്‍ (Qatar).
ഖത്തറില്‍ Drive ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കും. രാജ്യത്തെ വാഹനാപകടങ്ങളില്‍ പ്രധാന വില്ലന്‍ മൊബൈല്‍ ഫോണാണെന്ന കണ്ടെത്തലാണ് ഈ നടപടിയ്ക്ക് പിന്നില്‍ .
രാജ്യത്ത് നടക്കുന്ന വാഹനാപകടങ്ങളില്‍ (Road Accident) 80% വും മൊബൈല്‍ ഫോണ്‍ (Mobile Phone) ഉപയോഗം മൂലമാണ്. ഡ്രൈവി൦ഗിനിടയില് ഫോണില്‍ സംസാരിക്കുന്നതും വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നതായി ഖത്തര്‍ (Qatar) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മുഹമ്മദ് അബ്ദുല്ല അല്‍ കുവാരി പറഞ്ഞു.
ഡ്രൈവി൦ഗിനിടയില് ഫോണില്‍ സംസാരിക്കുക, വീഡിയോ ചിത്രീകരിക്കുക എന്നിവയ്ക്ക് കടുത്ത പിഴ ഈടാക്കാനാണ് തീരുമാനം. അതായത്, നിയമലംഘനത്തിന് പിടിക്കൂടിയാല്‍ 500 റിയാലാണ് കുറഞ്ഞ പിഴ.
Also Read: Saudi Competency Test: വിദേശികള്‍ക്കുള്ള തൊഴില്‍ പരീക്ഷയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
കൂടാതെ, കുട്ടികളെ ( 10 വയസിന് താഴെയുള്ളവരെ) മുന്‍ സീറ്റിലിരുത്തി യാത്രചെയ്താലും, സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാലും 500 റിയാല്‍ പിഴ ചുമത്തും.
വാഹനമോടിക്കുന്നവര്‍ക്ക് മാത്രമല്ല കാല്‍ നടക്കാര്‍ക്കും ചില നിയമങ്ങള്‍ ബാധകമാണ്. കാല്‍നടക്കാര്‍ നിര്‍ദേശിക്കപ്പെട്ട വഴിയിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാന്‍ പാടുള്ളൂ, ലംഘനം നടത്തിയാല്‍ 200 റിയാല്‍ പിഴ ചുമത്തും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...