മനാമ: സൗദിയില്‍ വിദേശികള്‍ക്കുള്ള തൊഴില്‍ പരീക്ഷയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
രണ്ടാം ഘട്ടത്തില്‍ 6 തൊഴില്‍ മേഖലകളാണ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. എയര്‍ കണ്ടീഷന്‍, വെള്ടിംഗ്, കാര്‍ മെക്കാനിക്, കാര്‍ ഇലക്‌ട്രീഷ്യന്‍, കാര്‍ പെന്‍ഡര്‍, പെയിന്‍റര്‍ എന്നിവയാണ് പരീക്ഷാപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
500 മുതല്‍ 2999 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് ബുധനാഴ്ച പരീക്ഷ ആരംഭിച്ചത്.
കഴിഞ്ഞ ജൂലൈയിലാണ് ആദ്യഘട്ടം തുടങ്ങിയത്. മൂവായിരത്തിലേറെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കായിരുന്നു അന്ന് പരീക്ഷ നടന്നത്.
പുതിയ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് സൗദിയില്‍ തൊഴില്‍ നേടുന്നതിന് യോഗ്യത പരീക്ഷ പാസാവണം. യോഗ്യത പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങള്‍ ആണ് ലഭിക്കുക. മൂന്ന് തവണയും പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് (Work Permit) അനുവദിക്കില്ല എന്നും സൗദി (Saudi Arabia) മന്ത്രാലയം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് നിലവില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്കും ഈ പരീക്ഷ പാസാവേണ്ടത് അനിവാര്യമാണ്. ഇവര്‍ക്കായാണ് ജൂലൈ മാസം മുതല്‍ തൊഴില്‍ നൈപുണ്യ പരീക്ഷ ആരംഭിച്ചിരിയ്ക്കുന്നത്.
അതേസമയം, പ്രവാസികള്‍ക്ക് Skill Test നിര്‍ബന്ധമാക്കിയതിലൂടെ വിദേശജോലി അത്ര എളുപ്പത്തില്‍ തരപ്പെടുത്താന്‍ ഇനി സാധിക്കില്ല. മൂന്ന് തവണ മാത്രം അവസരം ലഭിക്കുന്ന തൊഴില്‍ യോഗ്യത പരീക്ഷ പാസാവേണ്ടത് അനിവാര്യമാണ്.
കൂടാതെ. പരീക്ഷ പാസാകാന്‍ കഴിയാത്തവരുടെ Work Permit പുതുക്കി നല്‍കില്ലെന്നാണ് നിയമം. ഇതോടെ പരാജയപ്പെടുന്നവര്‍ക്ക് രാജ്യം വിടേണ്ടിവരും.
തൊഴിലാളികളുടെ തൊഴില്‍ മികവ് ഉറപ്പ് വരുത്തുകയും, തൊഴില്‍ വിപണിയുടെ ഗുണനിലവാരം ഉയര്‍ത്തുകയുമാണ് ഈ പദ്ധതിയിലൂടെ സൗദി ലക്ഷ്യമിടുന്നത്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...